ADVERTISEMENT

നോട്ടിങ്ങാം∙ ടെസ്റ്റ് ക്രിക്കറ്റിലെ ഉജ്വല ബാറ്റിങ് തുടരുകയാണ് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ ജോ റൂട്ട്. ന്യൂസീലൻഡിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ നേടിയ സെഞ്ചറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന താരങ്ങളുടെ എലീറ്റ് പട്ടികയിൽ ഇടംപിടിക്കുകയാണു റൂട്ട് ചെയ്തത്. ന്യൂസീലൻഡ് കൂറ്റൻ സ്കോർ നേടിയ 2–ാം ടെസ്റ്റിലാകട്ടെ, 176 റൺസെടുത്ത ജോ റൂട്ടിന്റെ ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ കിവീസിന് ഒപ്പം പിടിച്ചത്.

മത്സരം തത്സമയം കാണുന്നതിനായി സ്റ്റേഡിയത്തിലെത്തിയ ഇംഗ്ലണ്ട് വനിതാ ദേശീയ ടീമിലെ ചില താരങ്ങളും റൂട്ടിന്റെ സെഞ്ചറി നേട്ടത്തിനു സാക്ഷികളായിരുന്നു. അടുത്തിടെ വിവാഹിതരായ ഇംഗ്ലിഷ് പേസർ കാതറിൻ ബ്രന്റ്– നാറ്റ് സീവർ ദമ്പതികൾ, മുൻ ഇംഗ്ലണ്ട് താരം ഇഷാ ഗുഹ തുടങ്ങിയവരായിരുന്നു അത്. 

റൂട്ടിന്റെ സെഞ്ചറിയെ ‘ട്വെർക്കിങ് ചുവടുകളോടെ’യാണു കാതറിൻ ബ്രന്റ് വരവേറ്റത്. തൊട്ടടുത്തിരുന്ന സീവറും ഗുഹയും ഇതുകണ്ടു പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ആരാധകവൃന്ദമായ ബാർമി ആർമി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലും പങ്കുവച്ചിട്ടുണ്ട്. 

മത്സരത്തിൽ, ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ്ങാണു തിരഞ്ഞെടുത്തത്. ഡാർയിൽ മിച്ചെൽ (190) ടോം ബ്ലണ്ടെൽ (106) എന്നിവരുടെ സെഞ്ചറികളുടെ മികവിൽ ആദ്യ ഇന്നിങ്സിൽ കിവീസ് 553 റൺസ് എടുത്തിരുന്നു.

ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 539 റൺസാണെടുത്തത്. 224–7 എന്ന 2–ാം ഇന്നിങ്സ് സ്കോറിലാണു കിവീസ് 4–ാം ദിവസത്തെ ബാറ്റിങ് അവസാനിപ്പിച്ചത്. 

 

English Summary: On Camera, England Woman Cricketer Twerks To Celebrate Joe Root's Century

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com