ആവേശിന് പകരം അർഷ്ദീപ്? ഡിക്കോക്ക് കളിക്കുമോ? സാധ്യതാ ടീം ഇങ്ങനെ...

avesh-khan
ആവേശ് ഖാൻ.
SHARE

രാജ്കോട്ട് ∙ ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ നാലാം മത്സരം രാജ്‌കോട്ടിൽ വെള്ളിയാഴ്‌ച നടക്കും.പരമ്പരയിൽ ദക്ഷിണാഫ്രിക്ക 2-1ന് മുൻപിലാണ്. പരമ്പരയിൽ നിർണ്ണായക മത്സരമായതിനാൽ ഇരു ടീമുകളും അവരുടെ മികച്ച ടീമിനെ പുറത്തിറക്കാനാണ് സാധ്യത.  

പേസർ ആവേശ് ഖാൻ വിക്കറ്റുകൾ വീഴ്ത്താത്തത് ടീം മാനേജ്‌മെന്റ് ഗൗരവമായെടുത്താൽ പകരം അർഷ്ദീപ് സിങിന് അവസരം ലഭിക്കാൻ സാധ്യതയുണ്ട്. മൂന്നു മത്സരങ്ങളിലും ആവേശിന് കാര്യമായി തിളങ്ങാനായില്ല. ഭുവിക്ക് പിന്തുണ നല്കാൻ ആവേശിന് കഴിയാതിരുന്നത് ടീം മാനേജ്‌മെന്റ് ഗൗരവത്തോടെയാണ് ഉറ്റുനോക്കുന്നത്.

അതേസമയം പരുക്ക് ഭേദമാവാത്ത ഡികോക്കിന്റെ കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഡികോക്കിന്റെ അഭാവത്തിൽ ഭുവനേശ്വറിനെതിരെ ദക്ഷിണാഫ്രിക്കൻ ഓപ്പണർമാർ പതറിയിരുന്നു. ദക്ഷിണാഫ്രിക്കൻ നിരയിൽ ക്വിന്റൻ ഡിക്കോക്ക് മടങ്ങിയെത്തുമോയെന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്.

ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ മോശം ഫോമും മധ്യനിര താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതുമാണ് ഇന്ത്യയെ വലയ്ക്കുന്നത്. ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ഷെഹൽ, ഹർഷൽ പട്ടേൽ എന്നിവരുടെ പ്രകടനം ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്നു. ഹാർദിക് പാണ്ഡ്യ, പന്ത്, കാർത്തിക് എന്നിവരെപ്പോലെ ഒറ്റയ്ക്ക് കളി തിരിക്കാൻ കെൽപ്പുള്ള താരങ്ങളാണ് ഇന്ത്യയുടെ കരുത്ത്. 

സാധ്യതാ ഇലവൻ: ഇന്ത്യ: ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്,  ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, അക്‌സർ പട്ടേൽ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ  കുമാർ, യുസ്‌വേന്ദ്ര ചെഹൽ, അർഷ്ദീപ് സിങ്.

ദക്ഷിണാഫ്രിക്ക: തെംബ ബാവുമ, റീസാ ഹെൻറിക്‌സ്, റാസി വാൻഡർ ദസ്സൻ, ഡേവിഡ് മില്ലർ,ഹെൻറിച്ച് ക്ലാസൻ, ഡ്വെയ്ൻ പ്രിട്ടോറിയസ്, വെയ്ൻ പാർണൽ, കേശവ് മഹാരാജ്, ടി.ഷംസി, കഗിസോ റബാഡ, ആൻറിച് നോർട്യ  

English Summary: India vs South Africa fourth T20 - probable eleven

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS