നോർത്ത് സൗണ്ട് (ആന്റിഗ്വ) ∙ വെസ്റ്റിൻഡീസിനെതിരെ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ബംഗ്ലദേശ് 103നു പുറത്ത്. ആറു പേർ പൂജ്യത്തിനു പുറത്തായതോടെയാണ് സന്ദർശകർ ചെറിയ സ്കോറിലൊതുങ്ങിയത്. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ഷാക്കിബുൽ ഹസനാണ് (51) വലിയ നാണക്കേടിൽ നിന്നു രക്ഷിച്ചത്. ഓപ്പണർ തമിം ഇഖ്ബാൽ 29 റൺസെടുത്തു.
32.5 ഓവറിൽ ഇന്നിങ്സ് തീർന്നു. വിൻഡീസിനു വേണ്ടി ജെയ്ഡൻ സീൽസ്, അൽസാരി ജോസഫ് എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇത് ഏഴാം തവണയാണ് ഒരു ഇന്നിങ്സിൽ 6 പേർ ഡക്ക് ആവുന്നത്. ഇതിൽ മൂന്നും ബംഗ്ലദേശിന്റെ പേരിൽത്തന്നെ. മറുപടി ബാറ്റിങ്ങിൽ വെസ്റ്റിൻഡീസ് 3ന് 159 എന്ന നിലയിലാണ്.
English Summary: West Indies vs Bangladesh, 1st Test