സെൽഫിക്കു ശ്രമിച്ച ഗ്രൗണ്ട്സ്മാനെ തള്ളിമാറ്റി; ഗെയ്‌ക്വാദിന്റെ പെരുമാറ്റം നാണക്കേട്, അസഹ്യം: ആരാധകർ

gaikwad-groundsman
ചിത്രങ്ങൾ– ട്വിറ്റർ.
SHARE

ബെംഗളൂരു∙ ഇന്ത്യ– ദക്ഷിണാഫ്രിക്ക പരമ്പരയിലെ മഴ കളിച്ച 5–ാം ട്വന്റി20ക്കിടെ, ഗ്രൗണ്ട്സ്മാനോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിൽ ഇന്ത്യൻ ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിന് ആരാധകരുടെയും മുൻ താരങ്ങളുടെയും രൂക്ഷ വിമർശനം. കനത്ത മഴയെത്തുടർന്ന് 50 മിനിറ്റോളം വൈകിയാണ് മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിങ് ആരംഭിച്ചത്.

ബാറ്റിങ്ങിനു തയാറായി ഇന്ത്യൻ താരങ്ങൾ ടീം ഡഗൗട്ടിൽ ഇരിക്കുന്നതിനിടെ, സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വിഡിയോയാണു ഗെയ്‌ക്വാദിനു വിനയായിരിക്കുന്നത്. പാഡ് ചെയ്ത് ബാറ്റിങ്ങിന് ഒരുങ്ങിയിരിക്കുന്ന ഗെയ്‌ക്വാദിനോട് തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ഗ്രൗണ്ട്സ്മാൻ സെൽഫിയെടുക്കാനുള്ള അനുവാദം ചോദിക്കുന്നതും,

ഗെയ്ക്വാദ് ഗ്രൗണ്ട്സ്മാനെ ചെറുതായി പിടിച്ചു തള്ളിയതിനുശേഷം നീങ്ങിയിരിക്കൂ എന്ന തരത്തിലുള്ള ആംഗ്യം കാട്ടുന്നതും വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനു പിന്നാലെ വിഡിയോ കട്ടാകുന്നുമുണ്ട്. വിഡിയോ വൈറലായതിനു പിന്നാലെ അഭ്യൂഹങ്ങളുമായി ആരാധകർ കൂട്ടത്തോടെ രംഗത്തെത്തുകയും ചെയ്തതോടെ ഋതു ‘എയറിലായി’.

ഗ്രൗണ്ട്സ്മാനോടുള്ള മോശമായ പെരുമാറ്റത്തിന്റെ പേരിൽ ഒട്ടേറെപ്പേർ താരത്തെ വിമർശിച്ചപ്പോൾ കുറച്ച് ആരാധകർ ഋതുവിനു പിന്തുണയായി എത്തിയതും ശ്രദ്ധേയമായി.

കോവിഡ് നിയന്ത്രണങ്ങളും ബയോബ‌ബ്ളും മറ്റും ചൂണ്ടിക്കാട്ടിയാണ് ഇത്തരക്കാർ ഗെയ്‌ക്വാദിന്റെ പെരുമാറ്റത്തെ പിന്തുണച്ചത്. മഴയെത്തുടർന്ന് മത്സരം ഉപേക്ഷിച്ചതോടെ പരമ്പര സമനിലയിലായിരുന്നു (2–2). 12 പന്തിൽ ഒരു ബൗണ്ടറിയടക്കം 10 റൺസാണു മത്സരത്തിൽ ഗെയ്ക്വാദ് നേടിയത്. 

English Summary: "Really disgusting; Shame on you" - Fans slam Ruturaj Gaikwad for 'mistreating' groundsman in Bengaluru in 5th IND vs SA T20I

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS