ADVERTISEMENT

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കു ശേഷം അയർലൻഡ് പര്യടനത്തിനായി ടീം ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. രണ്ടു ട്വന്റി20 മത്സരങ്ങളാണുള്ളത്. പരമ്പരയിലെ ആദ്യ മത്സരം 26ന്. പരമ്പരയിൽ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ‘മനോരമ’യോടു സംസാരിക്കുന്നു...

∙ അയർലൻഡ് പരമ്പരയിൽ നിർണായകമായേക്കാവുന്ന പ്രകടനങ്ങൾ?

ഹാർദിക് പാണ്ഡ്യ– ദിനേശ് കാർത്തിക് ഫിനിഷിങ് ജോടിയുടെ പ്രകടനമാണ് ഞാൻ ഉറ്റുനോക്കുന്നത്. നമ്മുടെ ടോപ് ഓർഡർ എന്നും ശക്തമാണെങ്കിലും ഫിനിഷർമാരുടെ അഭാവം നമുക്കുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇരുവരും മികച്ച പ്രകടനമാണ് നടത്തിയത്. അയർലൻഡിനെതിരെയും ഇത് തുടരാനായാൽ ട്വന്റി20 ലോകകപ്പിൽ ടീമിന്റെ ഫിനിഷിങ് ഭദ്രമാകും.

∙ ഒരേ സമയം രണ്ടു ടീമുകളെ രാജ്യാന്തര മത്സരങ്ങൾക്കായി ഇന്ത്യ അയയ്ക്കുന്നു. ഒരു മാറ്റത്തിന്റെ തുടക്കമാണോ ഇത്?

തീർച്ചയായും. മുൻപ് ഇന്ത്യൻ സീനിയർ ടീം ഇംഗ്ലണ്ടിൽ ടെസ്റ്റ് കളിക്കുമ്പോൾ ജൂനിയർ ടീം ശ്രീലങ്കയിൽ പര്യടനം നടത്തിയിരുന്നു. ഇപ്പോൾ അയർലൻഡിലും ഇംഗ്ലണ്ടിലും അത് ആവർത്തിക്കുന്നു. രണ്ട് ടീം ഇറക്കാനുള്ള താരങ്ങൾ നമുക്കുണ്ട്. കൂടുതൽ പേർക്ക് അവസരം ലഭിക്കുന്നത് നല്ല കാര്യമാണ്. ഈ ഡബിൾ ഗെയിം തുടരാനാണ് സാധ്യത.

∙ അയർലൻഡിനെതിരെ ഉമ്രാൻ മാലിക്കിന് അവസരം ലഭിക്കുമോ?

വേഗം കൊണ്ട് ഞെട്ടിച്ച താരമാണ് ഉമ്രാൻ മാലിക്. ഉമ്രാൻ കളിച്ചുകാണാനാണ് എനിക്കും ആഗ്രഹം. എന്നാൽ ഗ്രൗണ്ടിൽ ഇറങ്ങുന്നതിനു മുൻപ് ബെഞ്ചിൽ ഇരുന്നു കളി കാണേണ്ടതും അത്യാവശ്യമാണ്. ഉമ്രാനെ എപ്പോൾ ഇറക്കണമെന്ന് ആരെക്കാളും നന്നായി അറിയുന്നത് രാഹുൽ ദ്രാവിഡിനു തന്നെയാണ്.

∙ പരമ്പരയിൽ സഞ്ജു സാംസൺ മികവു തെളിയിക്കുമോ?

തന്റെ കഴിവിനൊത്ത പ്രകടനം സഞ്ജു ഇതുവരെ നടത്തിയിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്. സ്ഥിരതയില്ല എന്നതാണ് പ്രധാന പ്രശ്നം. അയർലൻഡ് പര്യടനം സഞ്ജുവിനെ സംബന്ധിച്ചെടുത്തോളം നിർണായകമാണ്. മികച്ച സ്ട്രൈക്ക് റേറ്റ് ഉള്ള താരമാണ് അദ്ദേഹം. അതുകൊണ്ടുതന്നെ ഒരു ഫിനിഷർ റോളിലേക്കു മാറുന്നത് സഞ്ജുവിന്റെ കരിയറിനെ സഹായിച്ചേക്കാം.

English Summary: Mohammad Kaif's Analysis on Indian Cricket Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com