ക്രിക്കറ്റിനു പിന്നാലെ സിനിമയിലേക്കും ‘തല’; വിജയ് ചിത്രത്തിൽ ഗസ്റ്റ് റോളിൽ ധോണി എത്തും: റിപ്പോർട്ട്

dhoni-vijay
SHARE

മുംബൈ∙ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി കോളിവുഡ് ഫിലിം ഇൻഡസ്ട്രിയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്; അതും തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയുമൊത്ത്! വിജയുടെ 68–ാം ചിത്രം ധോണി പ്രൊഡക്‌ഷൻസിനു കീഴിലായിരിക്കുമെന്നും, ചിത്രത്തിൽ ക്യാമിയോ റോളിൽ (അതിഥി വേഷം) ധോണി പ്രത്യക്ഷപ്പെടുമെന്നുമാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഗതി സത്യമെങ്കിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രിയപ്പെട്ട ‘തല’യുടെയും തെന്നിന്ത്യയുടെ പ്രിയപ്പെട്ട ‘ദളപതി’യുടെയും ഒത്തുചേരിലിന് ആരാധകർ സാക്ഷിയാകും. 

ഔദ്യോഗിക പ്രഖ്യാപനം അധികം വൈകില്ലെന്നാണു റിപ്പോർട്ടുകൾ. നിലവിൽ ‘ധോണി പ്രൊഡക്‌ഷൻ’സുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവർത്തനങ്ങളിലാണു ധോണി.   

രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചതിനു ശേഷം കോഴിവളർത്തൽ, കൃഷി, ജിംനേഷ്യം, തുണിത്തരങ്ങളുടെ കച്ചവടം തുടങ്ങി ഒട്ടേറെ സംരംഭങ്ങളിൽ സജീവമാണു ധോണി. ഇതിനു പിന്നാലായാണു ചലച്ചിത്ര നിർമാണത്തിലും ഭാഗ്യം പരീക്ഷിക്കുന്നത്. ഇതിനായി ‘ധോണി എന്റർടെയ്ൻമെന്റ്’ എന്ന പേരിൽ കമ്പനിയും സ്ഥാപിച്ചു കഴിഞ്ഞു. 

ഇദ്ദേഹത്തിന്റെ ആദ്യ ചിത്രത്തിൽ നയൻ താര നായികയാകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നു ധോണിതന്നെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

English Summary: Thalapathy Vijay to star in film produced by MS Dhoni, cricketer to make cameo?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS