30 കൊല്ലത്തെ കാത്തിരിപ്പ്! ഓസ്‌ട്രേലിയയെ തറപറ്റിച്ചു; പരമ്പര സ്വന്തമാക്കി ലങ്ക

asalanka
അസലങ്ക സെഞ്ചറി ആഘോഷിക്കുന്നു. ചിത്രം: ട്വിറ്റർ
SHARE

കൊളംബോ ∙ അത്യന്തം നാടകീയത നിറഞ്ഞ മത്സരത്തിൽ ഓസ്‌ട്രേലിയയെ നാല് റൺസിന് പരാജയപ്പെടുത്തി അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര ശ്രീലങ്ക സ്വന്തമാക്കി. സ്‌കോർ: ശ്രീലങ്ക 49 ഓവറിൽ 258 റൺസ്; ഓസ്‌ട്രേലിയ 50 ഓവറിൽ 254 റൺസ്.

ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 49 ഓവറിൽ 258 റൺസിന് പുറത്തായി. സെഞ്ചറി നേടിയ അസലങ്കയും (110) അർധസെഞ്ചറി നേടിയ ധനഞ്ജയ ഡിസിൽവയുമാണ് (60) ലങ്കൻ നിരയിൽ പിടിച്ചുനിന്നത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഡേവിഡ് വാർണർ 99 റൺസുമായി പൊരുതിയെങ്കിലും വിജയം കൈപ്പിടിയിലൊതുക്കാൻ  കഴിഞ്ഞില്ല. മൂന്നു ദശാബ്ദത്തിനിടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ ശ്രീലങ്ക സ്വന്തം മണ്ണിൽ നേടുന്ന ആദ്യ പരമ്പര ജയമാണിത്.

ആദ്യ മത്സരം പരാജയപ്പെട്ട ശേഷം തുടർച്ചയായ മൂന്നു മത്സരങ്ങൾ വിജയിച്ച് ശ്രീലങ്ക പരമ്പര സ്വന്തമാക്കുകയായിരുന്നു. 192 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിൽ പരാജയം മണത്ത ഓസീസിനെ തുടർന്ന് വാലറ്റത്തിന്റെ ശക്തമായ പോരാട്ടമാണ് മത്സരത്തിൽ തിരികെക്കൊണ്ടുവന്നത്. എന്നാൽ നാലു റൺസകലെ പോരാട്ടം അവസാനിക്കുകയായിരുന്നു.  

English Summary: Sri Lanka beat Australia by four runs; win series

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS