സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയ്ക്കു കാരണം ഷോട്ട് സിലക്‌ഷൻ; മെച്ചപ്പെടുത്തിയാൽ മുന്നേറ്റം ഉറപ്പ്’

CRICKET-IND-WIS
SHARE

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള അവകാശവാദം ശക്തമാക്കാൻ മലയാളി താരം സഞ്ജു സാംസണ് മറ്റൊരു അവസരം കൂടി കൈവന്നിരിക്കുകയാണ്. അയർലൻഡിനെതിരെ ഈ മാസം അവസാനം നടക്കുന്ന 2 ട്വന്റി20 മത്സരങ്ങൾക്കുള്ള, ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഇന്ത്യൻ ടീമിൽ സഞ്ജുവും ഇടം പിടിച്ചിട്ടുണ്ട്. 

ബാറ്റിങ് സ്ഥിരതയുടെ പേരിൽ ഏറെ വിമർശനം നേരിടുന്ന സഞ്ജു സാംസണ്, ഇഷാൻ കിഷൻ, ദിനേഷ് കാർത്തിക് എന്നീ വിക്കറ്റ് കീപ്പർമാരെ മറികടന്ന് ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിക്കുക എന്നത് എളുപ്പമല്ല. 

ഫോമിലല്ലെങ്കിലും ഋഷഭ് പന്തിനു കോച്ച് രാഹുൽ ദ്രാവിഡിന്റെ ഗ്രീൻ സിഗ്നൽ ലഭിച്ചുകഴിഞ്ഞ സാഹചര്യത്തിൽ സഞ്ജുവിനു താണ്ടാൻ കടമ്പകൾ ഏറെയാണിനി. ഇതിനിടെ, ഷോട്ട് സിലക്‌ഷൻ മെച്ചപ്പെടുത്താത്തതാണു സഞ്ജുവിനു തിരിച്ചടിയാകുന്നതെന്ന അഭിപ്രായ പ്രകടനവുമായി മുൻ ഇന്ത്യൻ നായകനും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ രംഗത്തെത്തി. 

‘എല്ലാവരും കൂടുതൽ അവസരങ്ങൾ അർഹിക്കുന്നു. പക്ഷേ അതോടൊപ്പം ലഭിക്കുന്ന അവസരങ്ങൾ ഏറ്റവും നന്നായി മുതലാക്കാനും ശ്രദ്ധിക്കണം. സഞ്ജു എത്രമാത്രം പ്രതിഭാസമ്പന്നനാണ് എന്നു നമുക്കെല്ലാവർക്കും അറിയാം. പക്ഷേ, ഇന്ത്യൻ ടീമിനായി കളിക്കുമ്പോഴുള്ള ഷോട്ട് തിരഞ്ഞെടുപ്പാണ് (സിലക്‌ഷൻ) സഞ്ജുവിനു തിരിച്ചടിയാകുന്നത്. ആദ്യ പന്തു മുതൽതന്നെ ആക്രമിച്ചു കളിക്കാനാണു സഞ്ജു ശ്രമിക്കുന്നത്. രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽപ്പോലും 

നിലയുറപ്പിക്കാനും വിക്കറ്റിന്റെ സ്വഭാവം മനസ്സിലാക്കാനും ബോളർമാരെ പഠിക്കാനും സമയം ലഭിക്കും. 

അതുകൊണ്ട്, സഞ്ജു ഷോട്ട് സില‌ക്ഷൻ മെച്ചപ്പെടുത്തിയാൽ സ്ഥിരതയിലും വലിയ മുന്നേറ്റം കൈവരിക്കാനാകും. അത് ഇന്ത്യയ്ക്കായി കളിക്കുമ്പോഴാണെങ്കിലും ശരി, ഫ്രാഞ്ചൈസിക്കു വേണ്ടി കളിക്കുമ്പോഴാണെങ്കിലും ശരി. ഇതു സംഭവിച്ചാൽപ്പിന്നെ സഞ്ജുവിന്റെ ടീം സ്ഥാനം ആരും ചോദ്യം ചെയ്യുകയില്ല’– ഇന്ത്യ– ദക്ഷിണാഫ്രിക്ക പരമ്പരയിലെ അവസാന മത്സരത്തിനു ശേഷം ഗാവസ്കർ അഭിപ്രായപ്പെട്ടു. 26, 28 തീയതികളിൽ ഡബ്ലിനിൽവച്ചാണ് ഇന്ത്യയും അയർലൻഡും തമ്മിലുള്ള മത്സരങ്ങൾ നടക്കുക. 

English Summary: "What Has Led Sanju Samson Down": Sunil Gavaskar Underlines Reasons Behind Star's Inconsistency

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA