‘ശാസ്ത്രി കമന്റേറ്റർ, കോച്ചിങുമായി ബന്ധമില്ല; കോലിയുടെ മോശം പ്രകടനത്തിനും ഉത്തരവാദി’

kohil-rohit-shastri
(ചിത്രങ്ങൾ- ട്വിറ്റർ)
SHARE

ഇസ്‌ലാമാബാദ്∙ വിരാട് കോലിയുടെ മോശം പ്രകടനത്തിന് ഉത്തരവാദി ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രിയെന്ന് പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ്. രണ്ടരവര്‍ഷത്തിലേറെയായി രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചറിയില്ലാതെ ബുദ്ധിമുട്ടുന്ന വിരാട് കോലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ തിരിച്ചുവരവ് നടത്തുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. 

രവി ശാസ്ത്രി കമന്റേറ്റര്‍ എന്നനിലയില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും കോച്ച് എന്ന നിലിയില്‍ കഴിവുണ്ടോ ഇല്ലയോ എന്ന് പറയാന്‍ കഴിയില്ലെന്നാണ് റാഷിദ് ലത്തീഫിന്റെ വിലയിരുത്തല്‍. 2017ല്‍ അനില്‍ കുംബ്ലെയെ ഒഴിവാക്കി രവി ശാസ്ത്രിയെ പരിശീലകനാക്കാന്‍ വിരാട് കോലി മുന്നിട്ടുനിന്നത് അദ്ദേഹത്തിന് തന്നെ തിരിച്ചടിയായെന്നാണ് ലത്തീഫ് പറയുന്നു. 

എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെയൊരു നീരക്ഷണം എന്ന ചോദ്യത്തിന് ലത്തീഫ് കൃത്യമായ മറുപടി നല്‍കിയില്ല. കോലി സെഞ്ചറിയില്ലാതെ ഫോം കണ്ടെത്താതെ ബുദ്ധിമുട്ടിയപ്പോള്‍ രവി ശാസ്ത്രി പറഞ്ഞത് അദ്ദേഹത്തിന് വിശ്രമം വേണമെന്നാണ്. മല്‍സരങ്ങളുടെ ആധിക്യം കോലിയെ തളര്‍ത്തി എന്നും അതിനാല്‍ വിശ്രമം വേണമെന്നും ശാസ്ത്രി പറഞ്ഞു. എന്നാല്‍ കോലി പറഞ്ഞത്, വിശ്രമം ആവശ്യമാണ് പക്ഷെ ഓരോ വ്യക്തിക്കും വിശ്രമവും പരിശീലനവും സമീപനവും വ്യത്യസ്തമാണെന്നും അത് ശരിയായി കണ്ടെത്തുകയും വേണമെന്നാണ്.

അതിനുള്ള ശ്രമത്തിലാണ് താനിപ്പോഴെന്നും കോലി പറഞ്ഞിരുന്നു. 2019 നവംബറില്‍ ബംഗ്ലദേശിനെതിരെയായ ടെസ്റ്റില്‍ സെഞ്ചറി നേടിയശേഷം  രാജ്യാന്തര ക്രിക്കറ്റില്‍  കോലിക്ക് സെഞ്ചറിയില്ല. ടെസ്റ്റിലാകെ 27 സെഞ്ചറിയും ഏകദിനത്തില്‍ 43സെഞ്ചറിയും താരം നേടിയിട്ടുണ്ട്. 

English Summary: 'Ravi was a broadcaster. Had no business coaching India': Ex-Pakistan captain blames Shastri for Virat Kohli's slump

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA