ഡബ്ലിൻ ∙ മഴ തടസ്സപ്പെടുത്തിയ ഇന്ത്യ-അയർലൻഡ് ഒന്നാം ട്വന്റി 20, 12 ഓവറായി പരിമിതപ്പെടുത്തി. നാല് ഓവറാണ് പവർപ്ലേ. രണ്ടു ബോളർമാർക്ക് മൂന്ന് ഓവറുകൾ വീതം എറിയാൻ അവസരമുണ്ട്. ഇന്ത്യൻ സമയം 11.20 നു മത്സരം ആരംഭിച്ചു. നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു.
മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഇടം പിടിച്ചില്ല. ദീപക് ഹൂഡയ്ക്കാണ് അവസരം ലഭിച്ചത്. ട്വന്റി20 ലോകകപ്പിനുള്ള സിലക്ഷൻ ട്രയൽസ് എന്ന നിലയിൽ പരമ്പരയെ അതീവ ഗൗരവത്തോടെയാണു സിലക്ടർമാർ നോക്കികാണുന്നത്.
ലോകകപ്പ് ടീമിൽ ഇടം നേടാൻ സഞ്ജുവിന് ലഭിച്ച സുവർണാവസരമാണ് അയർലൻഡ് പരമ്പര. ഇന്ത്യൻ നിരയിൽ ഐപിഎലിൽ അതിവേഗ പന്തുകൾ എറിഞ്ഞു ശ്രദ്ധ നേടിയ ഉമ്രാൻ മാലിക്ക്, ഇന്നു ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കും. ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക് പാണ്ഡ്യയുടെ ആദ്യ മത്സരം കൂടിയാണിത്.
പ്ലെയിങ് ഇലവൻ:
ഇന്ത്യ: ഋതുരാജ് ഗെയ്ക്‌വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്. അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, യുസ്‌വേന്ദ്ര ചെഹൽ, ഉമ്രാൻ മാലിക്ക്
അയർലൻഡ്: പോൾ സ്റ്റിർലിങ്, ആൻഡ്രൂ ബാൽബെർണി, ഗാരെത് ഡെലാനി, ഹാരി റെക്റ്റർ, ലോർക്കാൻ ടക്കർ, ജോർജ് ഡോക്റെൽ, മാർക്ക് അഡയർ, ആന്റി മക്‌ബ്രൈൻ, ക്രെയ്ഗ് യങ്, ജോഷ്വ ലിറ്റിൽ, കോണോർ ഒൽഫേർട്
English Summary: India vs Ireland first T20I - Live Updates