ഇന്ത്യയ്ക്ക് ആശ്വാസം ! കോലിക്കും ശ്രേയസ്സിനും ജഡേജയ്ക്കും അർധ സെഞ്ചറി

kohli
മത്സരത്തിൽ നിന്ന്. ചിത്രം: ട്വിറ്റർ
SHARE

ലണ്ടൻ ∙ ഒന്നാം ഇന്നിങ്സിലെ ബാറ്റിങ് തകർച്ചയ്ക്ക് രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റർമാർ പരിഹാരം കണ്ടെത്തി. ലെസ്റ്റർഷർ ഫോക്സസിനെതിരായ സന്നാഹ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 364 റൺസെടുത്തു. വിരാട് കോലി (67), ശ്രേയസ്സ് അയ്യർ (62), രവീന്ദ്ര ജഡേജ (56 നോട്ടൗട്ട്) എന്നിവർ ഫോം കണ്ടെത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമായി. ആദ്യ ഇന്നിങ്സിൽ 70 റൺസുമായി ഇന്ത്യയുടെ ടോപ് സ്കോററായ ശ്രീകർ ഭരത്ത് 43 റൺസുമായി ഇന്നലെയും തിളങ്ങി. 

ഹനുമ വിഹാരിയ്ക്കും (20) രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ടീമിനൊപ്പം ചേർന്ന ചേതേശ്വർ പൂജാരയ്ക്കും (22) തിളങ്ങാനായില്ല. ആദ്യ ഇന്നിങ്സിൽ ലെസ്റ്റർഷർ ടീമിൽ ബാറ്റു ചെയ്ത പൂജാര പൂജ്യത്തിനു പുറത്തായിരുന്നു. 

Content Highlights: Virat Kohli

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS