ബോളിങ്ങിലും തിരിച്ചടിച്ച് ഇംഗ്ലണ്ട്; കിവീസ് 168-5: ബാറ്റിങ് തകർച്ച

england
മത്സരത്തിൽ നിന്ന്. ചിത്രം: ട്വിറ്റർ
SHARE

ലീഡ്സ് ∙ ന്യൂസീലൻഡിനെതിരെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനു മേൽക്കൈ. മൂന്നാം ദിനം മഴ മൂലം നേരത്തേ കളി നിർത്തുമ്പോൾ ന്യൂസീലൻഡ് രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് എന്ന നിലയിലാണ്. 2 ദിവസം ശേഷിക്കേ കിവീസിന്റെ ലീഡ് 137 മാത്രം. കയ്യിലുള്ളത് 5 വിക്കറ്റും. 

നേരത്തേ ഒന്നാം ഇന്നിങ്സിൽ 6ന് 55 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിന് ജോണി ബെയർസ്റ്റോയും (162) ജയ്മി ഓവർട്ടനും (97) ചേർന്ന് 7–ാം വിക്കറ്റിൽ നേടിയ 241 റൺസ് കൂട്ടുകെട്ടാണ് രക്ഷയായത്. ഓവർട്ടൻ പുറത്തായ ശേഷം സ്റ്റുവർട്ട് ബ്രോഡ് (42) ബെയർസ്റ്റോയ്ക്കു കൂട്ടായി. ന്യൂസീലൻഡിനു വേണ്ടി ട്രെന്റ് ബോൾട്ട് നാലും ടിം സൗത്തി മൂന്നും വിക്കറ്റ് വീഴ്ത്തി. 

English Summary: New Zealand vs England cricket match

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS