‘ബിഗ് ഫോറല്ല, ബിഗ് വണ്‍; ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം ബാബർ അസം’

babar-azam-50
ബാബർ അസം (ചിത്രം– ട്വിറ്റർ).
SHARE

ലണ്ടൻ∙ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ഉജ്വല ബാറ്റിങ് ഫോം തുടരുകയാണു പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ടെസ്റ്റിനേക്കാളേറെ, ലിമിറ്റഡ് ഓവർ ക്രിക്കറ്റിലാണ് അസം ഒരു പടി കൂടി ഉയർന്നു നിൽക്കുന്നത്. വിൻഡീസിനെതിരെ നാട്ടിൽ നടന്ന ഏകദിന പരമ്പരയിലും ഉജ്വല ബാറ്റിങ് പ്രകടനമാണ് അസം പുറത്തെടുത്തത്.

27 കാരനായ അസം ടെസ്റ്റിൽ ഇതിനോടകം 5 സെഞ്ചറിയും, ഏകദിനത്തിൽ 17 സെഞ്ചറിയും കുറിച്ചു കഴിഞ്ഞു. ഇതിനിടെ, ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററാണ് അസം എന്ന അഭിപ്രായ പ്രകടനവുമായി മുൻ ന്യൂസീലൻഡ് പേസർ സൈമൺ ഡൾ രംഗത്തെത്തി. ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിൽ ഇപ്പോൾ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ കമന്ററിക്കിടെയാണ് ഡള്ളിന്റെ അഭിപ്രായ പ്രകടനം. 

‘ബാബർ അസമാണ് ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരൻ. ഇക്കാര്യത്തിൽ അധികം ആർക്കും അഭിപ്രായവ്യത്യാസം ഉണ്ടാകുമെന്നു തോന്നുന്നില്ല. അവിശ്വസനീയമായ രീതിയിലാണ് അസമിന്റെ ബാറ്റിങ്. ജോ റൂട്ട് അസമിനു വെല്ലുവിളി ഉയർത്താൻ പോന്ന ആളാണെന്നു സമ്മതിക്കുന്നു. പക്ഷേ, ബിഗ് ഫോറിനെപ്പറ്റിയാണു നിങ്ങൾ സംസാരിക്കുന്നത് എങ്കിൽ, നിലവിലെ ബാറ്റിങ് പ്രകടനംവച്ചു നോക്കിയാൽ അസ്സമാണു ബിഗ് വൺ’– ഡളിന്റെ വാക്കുകൾ.  

English Summary: "Not too many can argue"- Simon Doull believes Babar Azam is 'best player in the world'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS