രോഹിത് ശർമയ്ക്കു കോവിഡ് സ്ഥിരീകരിച്ചു, ക്വാറന്റീനിൽ; അഞ്ചാം ടെസ്റ്റ് കളിച്ചേക്കില്ല

rohit-sharma
രോഹിത് ശർമ. Photo: FB/RohitSharma
SHARE

ലണ്ടൻ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള തയാറെടുപ്പുകൾക്കിടെയാണ് കോവിഡ് പോസിറ്റീവാകുന്നത്. ശനിയാഴ്ചയാണ് ആന്റിജൻ പരിശോധന നടത്തിയത്. രോഹിത് അഞ്ചാം ടെസ്റ്റ് കളിച്ചേക്കില്ല.

ബിസിസിഐ മെ‍ഡിക്കൽ ടീമിന്റെ നിരീക്ഷണത്തിൽ ഹോട്ടലിൽ ക്വാറന്റീനിലാണ് അദ്ദേഹം. നേരത്തേ ടെസ്റ്റ് ടീമിലുള്ള സ്പിന്നര്‍ രവിചന്ദ്രൻ അശ്വിനും കോവി‍ഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് നെഗറ്റീവായ ശേഷം അശ്വിൻ ടീമിനൊപ്പം ചേർന്നു. ലെസ്റ്റർഷെയറിനെതിരായ സന്നാഹ മത്സരത്തിനിടെ രോഹിതിന്റെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നിരുന്നു.

പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം പുറത്തുവന്നത്. നിലവിൽ പരമ്പരയിൽ ഇന്ത്യ 2–1ന് മുൻപിലാണ്. കഴിഞ്ഞ വർഷം കോവിഡ് സാഹചര്യത്തെത്തുടർന്ന് മാറ്റിവച്ച മത്സരമാണ് ജൂലൈ ഒന്നിന് നടക്കാനിരിക്കുന്നത്.

English Summary: Rohit Sharma test covid positive

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS