‘കൊടുംതണുപ്പ്; ഞാൻ ധരിക്കുന്നത് 3‌ സ്വെറ്റർ; അയർലൻഡിൽ കാര്യങ്ങൾ അത്ര പന്തിയല്ല’

chahal
യുസ്‌വേന്ദ്ര ചെഹൽ (ചിത്രം- ബിസിസിഐ, ട്വിറ്റർ).
SHARE

ഡബ്ലിൻ∙ അയർലൻഡിലെ കടുത്ത തണുപ്പുമായി പൊരുത്തപ്പെടാൻ ഏറെ പണിപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചെഹൽ. അയർലൻഡിനെതിരായ ആദ്യ ട്വന്റി20യിലെ 7 വിക്കറ്റ് ജയത്തിനു ശേഷമായിരുന്നു ചെഹലിന്റെ തുറന്നു പറച്ചിൽ‌. മത്സരത്തിൽ ഇന്ത്യയ്ക്കായി ഏറ്റവും മികച്ച ബോളിങ് പ്രകടനം പുറത്തെടുത്തതും ചെഹൽതന്നെ ആയിരുന്നു. 

3 ഓവറിൽ 11 റൺസ് മാത്രം വഴങ്ങിയ ചെഹൽ ഐറിഷ് വിക്കറ്റ് കീപ്പർ ബാറ്റർ‌ ലോർകാൻ ടക്റുടെ വിക്കറ്റും സ്വന്തമാക്കി. പന്തുകളുടെ ഗതി നിർണയിക്കുന്നതിൽ പരാജയപ്പെട്ട ഐറിഷ് ബാറ്റർമാർ ചെഹലിനെതിരെ പൂർണമായും പ്രതിരോധത്തിലേക്കും വലിഞ്ഞിരുന്നു. സ്പിൻ ബോളിങ്ങിന് അത്ര അനുയോജ്യമല്ലാത്ത സാഹചര്യത്തിലും റൺസ് വഴങ്ങുന്നതിൽ വലിയ പിശുക്കു കാട്ടിയ ചെഹൽതന്നെയായിരുന്നു കളിയിലെ താരവും. 

16 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കിയ ഭുവനേശ്വര്‍ കുമാറും ചെഹലിനെക്കൂടാതെ ബോളിങ്ങിൽ തിളങ്ങിയിരുന്നു. 29 പന്തിൽ പുറത്താകാതെ 47 റൺസെടുത്ത ഓപ്പണർ ദീപക് ഹൂഡ, 11 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 26 റൺസ് എടുത്ത ഇഷാൻ കിഷൻ, 12 പന്തിൽ ഒരു ഫോറും 3 സിക്സും അടക്കം 24 റൺസെടുത്ത ഹാർദിക് പാണ്ഡ്യ എന്നിവരുടെ ഇന്നിങ്സുകൾ ഇന്ത്യൻ റൺചേസ് അനായാസമാക്കുകയും ചെയ്തു.

മത്സരത്തിനുശേഷമുള്ള ചെഹലിന്റെ പ്രതികരണം ഇങ്ങനെ, ‘തണുപ്പുള്ള ഇത്തരം സാഹചര്യങ്ങളിൽ പന്തെറിയാൻ വളരെ ബുദ്ധിമുട്ടാണ്. ഞാൻ ഫിംഗർ സ്പിന്നറാണോ എന്നുപോലും തോന്നിപ്പോയി. ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. സാഹചര്യങ്ങൾ പ്രതികൂലമായിരിക്കും. എല്ലാ സാഹചര്യങ്ങളുമായും നമുക്കു പൊരുത്തപ്പെടേണ്ടതായി വരും. ഇവിടെ എന്റെ കാര്യങ്ങൾ അത്ര പന്തിയല്ല. ഞാൻ മൂന്നു സ്വെറ്ററുകളാണ് ഇപ്പോൾ ധരിച്ചിരിക്കുന്നത്’– ചെഹൽ തമാശരൂപേണ കൂട്ടിച്ചർത്തു. 

English Summary: Wearing 3 sweaters: Yuzvendra Chahal battles cold weather in Dublin to star in India's 1st T20I victory

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS