ആർപ്പുവിളിയോടെ ആരാധകർ; സ്തബ്ധനായി പാണ്ഡ്യ; തകർത്തടിച്ച് സഞ്ജു

sanju-samson
സഞ്ജു സാംസൺ. ചിത്രം: ട്വിറ്റർ
SHARE

ഡബ്ലിൻ ∙ ഇന്ത്യ- അയർലൻഡ് രണ്ടാം ട്വന്റി 20യിൽ പരുക്കേറ്റ ഋതുരാജ് ഗെയ്ക്‌വാദിനു പകരം ഓപ്പണറായി കളിച്ച സഞ്ജുവിന് കിട്ടിയ വരവേൽപ്പ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെയും അക്ഷരാർഥത്തിൽ സ്തബ്ധനാക്കി. ടോസിന് ശേഷം ടീമില്‍ മാറ്റം ഉണ്ടോയെന്ന്  ചോദിച്ചപ്പോള്‍  ഗെയ്ക്‌വാദിനു പകരം സഞ്ജു കളത്തിലിറങ്ങുമെന്ന് പറഞ്ഞതും ഗ്രൗണ്ട് മുഴുവന്‍  ആര്‍പ്പുവിളിച്ചതുമൊരുമിച്ചായിരുന്നു.

ഇത് കണ്ട് ത്രില്ലടിച്ച ഹാര്‍ദിക് ‘ഗ്രൗണ്ടിലെ ഒരുപാട് പേര്‍ക്ക് ആ ചേഞ്ച് ഇഷ്ടമായെന്ന് തോന്നുന്നു' എന്നു പറഞ്ഞു. ഇതോടെ ആവേശം ഉച്ചസ്ഥായിയിലെത്തി. ഗ്രൗണ്ട് നിറയെ 'സഞ്ജു, സഞ്ജു' വിളികൾ ഉയർന്നു. ആദ്യ മത്സരത്തിൽ സഞ്ജുവിനെ പരിഗണിക്കാതെ ഋതുരാജിന് അവസരം നൽകിയതിനെ എതിർത്തു ആരാധകരും കളിയെഴുത്തുകാരും രംഗത്തെത്തിയിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി കരിയറിലെ ആദ്യ അർധസെഞ്ചറി നേടി ആരാധകരുടെ പ്രതീക്ഷ സഞ്ജു കാത്തു. 42 പന്തിൽ 77 റൺസ് നേടി മികച്ച ബാറ്റിങ്ങാണ് സഞ്ജു കാഴ്‌ച വച്ചത്. ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു ദീപക് ഹൂഡയുമായി ചേർന്ന് ഉയർത്തിയ 176 റൺസ് കൂട്ടുകെട്ട് ഇന്ത്യൻ  ഇന്നിങ്സിന് കരുത്ത് പകർന്നു. 

English Summary: Fans greet Sanju Samson with loud cheers- video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS