ഇംഗ്ലണ്ട് ടെസ്റ്റിൽ രോഹിത് കളിക്കില്ല; ഇന്ത്യയെ നയിക്കുക ജസ്പ്രീത് ബുമ്ര: റിപ്പോർട്ട്

HIGHLIGHTS
  • ഫാസ്റ്റ് ബോളർ ഇന്ത്യൻ ക്യാപ്റ്റനാവുന്നത് 35 വർഷത്തിനു ശേഷം; കപി‍ൽ ദേവിനു ശേഷം ആദ്യം
  • ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് നാളെ ഉച്ചകഴിഞ്ഞ് 3 മുതൽ സോണി ടെൻ ചാനലുകളിൽ
jasprit-bumrah
ജസ്പ്രീത് ബുമ്ര (ട്വിറ്റർ ചിത്രം)
SHARE

ന്യൂഡൽഹി ∙ 35 വർഷത്തിനു ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കുന്ന ഫാസ്റ്റ് ബോളറാകുമോ ജസ്പ്രീത് ബുമ്ര ? നിലവിലെ ക്യാപ്റ്റൻ രോഹിത് ശർമ കോവിഡ് പോസിറ്റീവായി തുടരുന്നതിനാൽ നാളെയാരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ 5–ാം ടെസ്റ്റിൽ ബുമ്ര ഇന്ത്യൻ ക്യാപ്റ്റന്റെ ആംബാൻഡ് ധരിക്കാനാണ് സാധ്യത. അന്തിമ തീരുമാനം ഇന്നുണ്ടാകും. ഇന്നലെ നടത്തിയ പരിശോധനയിലും രോഹിത്ത് പോസിറ്റീവായിരുന്നു. 1987വരെ ക്യാപ്റ്റനായിരുന്ന കപിൽ ദേവിനു ശേഷം ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാകുന്ന പേസർ എന്ന നേട്ടമാണ് ബുമ്രയെ കാത്തിരിക്കുന്നത്. കെ.എൽ. രാഹുലിന്റെ അഭാവത്തിൽ നിലവിൽ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ബുമ്ര.

ടെസ്റ്റിൽ ഇന്ത്യയുടെ 36–ാം ക്യാപ്റ്റനാണ് ഇരുപത്തിയെട്ടുകാരൻ ബുമ്ര. 29 ടെസ്റ്റുകളിൽനിന്നായി 123 വിക്കറ്റുകൾ നേടിയിട്ടുണ്ട് ഈ ഗുജറാത്ത് പേസർ. രോഹിത് ഇല്ലാത്തതിനാൽ, ശുഭ്മൻ ഗില്ലിനൊപ്പം ചേതേശ്വർ പൂജാരയോ ഹനുമ വിഹാരിയോ ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നും ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചു. ഇതിൽ പൂജാരയ്ക്കാണു സാധ്യതയേറെ.

പൂജാര, ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, വിഹാരി, ഋഷഭ് പന്ത് എന്നീ സ്പെഷലിസ്റ്റ് ബാറ്റർമാരായിരിക്കും അന്തിമ ഇലവനിലുണ്ടാവുക. ബുമ്രയ്ക്കൊപ്പം മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമാണു പേസ് ആക്രമണം നയിക്കുക. രവീന്ദ്ര ജഡേജയ്ക്കൊപ്പം അശ്വിൻ അല്ലെങ്കിൽ ശാർദൂൽ ഠാക്കൂർ  കളിക്കും. 

English Summary: IND vs ENG LIVE 5th TEST: Big SETBACK for INDIA as Rohit Sharma to miss 5th test, Jasprit Bumrah to lead in his absence

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS