ഓസീസ്- ലങ്ക ടെസ്റ്റിനിടെ ചുഴലിക്കാറ്റ്; ഗാലറി തകർന്നു, മേൽക്കൂര പറന്നുപോയി: ടീം ഡഗൗട്ടിനും നാശം

galle-stands-collapse
(ചിത്രങ്ങൾ– ട്വിറ്റർ).
SHARE

ഗോൾ∙ കനത്ത മഴയും പ്രതികുല കാലവസ്ഥയും തിരിച്ചടിയായതോടെ ഓസീസ്– ശ്രീലങ്ക ടെസ്റ്റ് മത്സരത്തിന്റെ 2–ാം ദിവസത്തെ കളി തുടങ്ങാനായില്ല. കനത്ത മഴയെയും ചുഴലിക്കാറ്റിനെയും തുടർന്ന് വ്യാഴാഴ്ച പുലർച്ചെ മുതൽതന്നെ വിക്കറ്റും ഔട്ട്ഫീൽഡും മൂടിയിട്ടിരിക്കുകയായിരുന്നു. മഴയ്ക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റ് സ്റ്റേഡിയത്തിനും കനത്ത നാശം വിതച്ചു.

സ്റ്റേഡിയത്തിലെ താൽകാലിക സ്റ്റാൻഡ്സുകളിൽ ഒന്ന് കാറ്റിൽ തകർന്നു വീണു. ഇതിന്റെ മേൽക്കൂരയും പറന്നുപോയി. ഓസ്ട്രേലിയൻ ടീം അംഗങ്ങൾ ഇരുന്ന ഡഗൗട്ടിനു തൊട്ടുമുന്നിലേക്കാണ് തകർന്ന ഗ്ലാസ് പാളികളിലൊന്ന് തെറിച്ചു വീണത്. ഓസ്ട്രേലിയൻ താരങ്ങൾക്കോ ഗ്രൗണ്ട് സ്റ്റാഫുകളിൽക്കോ കാണികൾക്കോ പരുക്കുപറ്റിയിട്ടില്ലെന്നാണു റിപ്പോർട്ട്.  

അതിമനോഹരമായ ലങ്കൻ കടലോരത്താണു ഗോൾ സ്റ്റേഡിയം സ്ഥിതി െചയ്യുന്നത്. അതുകൊണ്ടുതന്നെ ഇവിടെ നടക്കുന്ന പല മത്സരങ്ങളിലും പ്രതികൂല കാലാവസ്ഥ വില്ലനാകാറുണ്ട്. കനത്ത മഴയാണ് പലപ്പൊഴും തിരിച്ചടിയാകുന്നത്. ഗാലറിയുടെ തട്ടു തകർന്നുവീണത് പുലർച്ചെയായിരുന്നതിനാൽ, ആ സമയത്ത് കാണികളാരും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നില്ല.

രാവിലെ അൽപനേരത്തേക്കു മാനം തെളിഞ്ഞെങ്കിലും അധികം വൈകാതെ മഴ കനത്തതോടെ വിക്കറ്റ് വീണ്ടും മൂടിയിടേണ്ടിവന്നു. ഉച്ചകഴിഞ്ഞു മത്സരം പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. വിക്കറ്റ് കീപ്പർ ബാറ്റർ നിരോഷൻ ഡിക്ക്‌വെല്ല ടോപ് സ്കോററായ ആദ്യ ഇന്നിങ്സിൽ ശ്രീലങ്ക 212 റണ്‍സിനു പുറത്തായിരുന്നു. 90 റൺസ് വഴങ്ങി 5 വിക്കറ്റെടുത്ത നേഥൻ ലയണാണ് ലങ്കയെ തകർത്തത്.

മറുപടി ബാറ്റിങ്ങിൽ 3 വിക്കറ്റിന് 98 എന്ന സ്കോറിലാണ് ഓസീസ് ആദ്യ ദിവസത്തെ ബാറ്റിങ് അവസാനിപ്പിച്ചത്. ഓപ്പണർ ഉസ്മാൻ ഖവാജ (47), ട്രാവിസ് ഹെഡ് (6) എന്നിവരാണു ക്രീസിൽ. 35 റൺസിനു 2 വിക്കറ്റെടുത്ത രമേഷ് മെൻഡിസാണു ലങ്കൻ ബോളർമാരിൽ തിളങ്ങിയത്. 

English Summary: Watch: Makeshift stand collapses, glass panel shatters as storm in Galle halts Sri Lanka vs Australia Test; none hurt

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS