ADVERTISEMENT

റാഞ്ചി∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ആയുർവേദ ചികിത്സയിലെന്നു റിപ്പോർട്ട്. കാൽമുട്ടിനു വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ധോണി ചികിത്സ തേടിയതെന്നാണ് വിവരം. സ്വദേശമായ ജാർഖണ്ഡിലെ റാഞ്ചിയിൽ തന്നെയുള്ള ഒരു പ്രമുഖ വൈദ്യനായ ബന്ധൻ സിങ് ഖർവാറിന്റെ അടുക്കലാണ് ധോണി ചികിത്സയ്ക്കായി എത്തിയതെന്നു ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.

പാലിൽ പച്ചമരുന്നുകൾ ചേർത്ത് രോഗികൾക്കു നൽകുന്ന ബന്ധൻ സിങ്ങിന്റെ ചികിത്സാരീതി പ്രദേശത്ത് പ്രസിദ്ധമാണ്. ധോണിയുടെ മാതാപിതാക്കൾ രണ്ട്, മൂന്നു മാസമായി വൈദ്യനെ സന്ദർശിക്കാറുണ്ടെന്നും പിന്നീടു ധോണിയും അദ്ദേഹത്തെ സന്ദർശിക്കുകയായിരുന്നെന്നുമാണ് വിവരം. ധോണി തന്റെ അടുക്കൽ എത്തിയതിനെക്കുറിച്ച് വൈദ്യൻ പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ധോണിയെ തനിക്ക് തിരിച്ചറിയാൻ സാധിച്ചില്ലെന്നും നാട്ടുകാരും ചില കുട്ടികളും വന്ന് ഫോട്ടോ എടുത്തപ്പോഴാണ് അറിയുന്നതെന്നും വൈദ്യൻ വിഡിയോയിൽ പറയുന്നു. കഴിഞ്ഞ ഒരു മാസമായി, നാല് ദിവസം കൂടുമ്പോൾ ധോണി തന്റെ അടുക്കൽ എത്തുന്നുണ്ടെന്നും അടുത്ത ഡോസ് സ്വീകരിക്കുന്നതിന് അദ്ദേഹം എപ്പോൾ എത്തുമെന്ന് തനിക്ക് ഉറപ്പില്ലെന്നും വൈദ്യൻ പറഞ്ഞു.

2020 ഓഗസ്റ്റ് 15നാണ് എം.എസ്.ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചത്. അതിനുശേഷം ഐപിഎലിൽ മാത്രമാണ് ധോണി കളിക്കുന്നത്. ഈ വർഷത്തെ ഐപിഎൽ സീസണിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ സ്ഥാനം ധോണി, രവീന്ദ്ര ജ‍ഡേജയ്ക്കു കൈമാറിയിരുന്നെങ്കിലും പിന്നീട് തിരിചച്ചെത്തി. ചെന്നൈയിൽ വിടവാങ്ങൽ മത്സരത്തിനുശേഷമെ ഐപിഎൽ വീടൂ എന്നു വ്യക്തമാക്കിയ ധോണി, അടുത്ത സീസണിലും മഞ്ഞ ജഴ്സി അണിയും.

English Summary: MS Dhoni undergoing knee treatment from a local Ayurvedic practitioner in Ranchi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com