ശ്രീലങ്കയെ കറക്കി വീഴ്ത്തി; ആദ്യ ടെസ്റ്റിൽ ഓസീസിന് 10 വിക്കറ്റ് ജയം

HIGHLIGHTS
  • ട്രാവിസ് ഹെഡിന് 17 പന്തുകൾക്കിടെ 4 വിക്കറ്റ്; നേഥൻ ലയണിന് 2 ഇന്നിങ്സിലുമായി 9 വിക്കറ്റ്
Usman Khawaja. AFP
മത്സരശേഷം മകൾക്കൊപ്പം കളിക്കുന്ന ഓസ്ട്രേലിയൻ ബാറ്റർ ഉസ്മാൻ ഖവാജ. (Photo by ISHARA S. KODIKARA / AFP)
SHARE

ഗോൾ ∙ ശ്രീലങ്കയൊരുക്കിയ സ്പിൻ കെണിയിൽ അവരെത്തന്നെ വീഴ്ത്തിയ ഓസ്ട്രേലിയയ്ക്ക് ആദ്യ ടെസ്റ്റിൽ 10 വിക്കറ്റ് വിജയം. 4 വിക്കറ്റ് വീതം നേടിയ സ്പിന്നർമാരായ നേഥൻ ലയണിന്റെയും ട്രാവിസ് ഹെഡിന്റെയും മാസ്മരിക പ്രകടനമാണ് മൂന്നാം ദിവസത്തെ കളിയുടെ ആദ്യ സെഷനിൽത്തന്നെ ഓസീസിനെ വിജയത്തിലെത്തിച്ചത്.

സ്കോർ: ശ്രീലങ്ക– 212, 113, ഓസ്ട്രേലിയ – 321, വിക്കറ്റ് നഷ്ടമില്ലാതെ 10.

2 മത്സര പരമ്പരയിൽ ഓസ്ട്രേലിയ 1–0നു മുന്നിലെത്തി. അടുത്ത ടെസ്റ്റ് ഇതേ വേദിയിൽ 8നു തുടങ്ങും. വെറും 17 പന്തുകൾ മാത്രമെറിഞ്ഞ ട്രാവിസ് ഹെഡ് 10 റൺസ് വഴങ്ങിയാണു 4 വിക്കറ്റെടുത്തത്. നേഥൻ ലയൺ 11 ഓവറുകളിൽ 31 റൺസ് വഴങ്ങിയും 4 വിക്കറ്റെടുത്തു. ആദ്യ ഇന്നിങ്സിൽ ലയൺ 5 വിക്കറ്റെടുത്തിരുന്നു.  ആദ്യ ഇന്നിങ്സിൽ 77 റൺസോടെ ടോപ് സ്കോററായ ഓസീസ് ബാറ്റർ കാമറൂൺ ഗ്രീനാണ് പ്ലെയർ ഓഫ് ദ് മാച്ച്.

English Summary: Australia beats Sri Lanka in first test

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS