സന്നാഹ മത്സരത്തിലും തകർത്തടിച്ച് ഹൂഡ, സഞ്ജു; ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം

HIGHLIGHTS
  • ഡെർബിഷെറിനെതിരെ ജയം 7 വിക്കറ്റിന്
hooda
മത്സരത്തിൽ നിന്ന്. ചിത്രം:ട്വിറ്റർ
SHARE

ഡെർബി ∙ അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കു പിന്നാലെ സന്നാഹ മത്സരത്തിലും മികച്ച ബാറ്റിങ് പ്രകടനവുമായി ദീപക് ഹൂഡയും സഞ്ജു സാംസണും. 37 പന്തിൽ 59 റൺസ് നേടിയ ഹൂഡയുടെയും 30 പന്തിൽ 38 റൺസെടുത്ത സ‍ഞ്ജുവിന്റെയും മികവിൽ ഡെർബിഷെർ കൗണ്ടി ടീമിനെതിരായ ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം. ആദ്യം ബാറ്റു ചെയ്ത ഡെർബിഷെർ 150 റൺസ് നേടിയപ്പോൾ ഇന്ത്യ 20 പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കു മുന്നോടിയായാണ് കൗണ്ടി ടീമുകൾക്കെതിരെ ഇന്ത്യ സന്നാഹ മത്സരങ്ങൾ കളിക്കുന്നത്. 

ഋതുരാജ് ഗെയ്ക്‌വാദിനൊപ്പം (3) ഓപ്പണറായിറങ്ങിയ സഞ്ജു 4 ഫോറും ഒരു സിക്സും പറത്തി. 5 ഫോറും 2 സിക്സും അടങ്ങുന്നതായിരുന്നു ഹൂഡയുടെ വെടിക്കെട്ട് അർധ സെഞ്ചറി. സ​ഞ്ജു പുറത്തായശേഷമെത്തിയ സൂര്യകുമാർ യാദവ് അതിവേഗ ഇന്നിങ്സിലൂടെ (22 പന്തിൽ 36 നോട്ടൗട്ട്) ഇന്ത്യൻ വിജയമുറപ്പാക്കി. ഇന്ന് നോർതാംപ്ടൻഷെറിനെതിരെയാണ് ഇന്ത്യയുടെ മത്സരം. ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ജൂലൈ ഏഴിനു നടക്കും.

English Summary: India wins warmup Twenty20 against Derbyshyre

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS