സംവിധായകൻ ഗൗതം മേനോന്റെ മകന് ഉജ്വല ടിഎൻപിഎൽ എൻട്രി; ആദ്യ ബോളിൽ വിക്കറ്റ്!

aryan
ആര്യൻ
SHARE

സംവിധായകൻ ഗൗതം മേനോന്റെ മകൻ ആര്യന് തമിഴ്‌നാട് പ്രീമിയർ ലീഗിൽ തകർപ്പൻ അരങ്ങേറ്റം 

ചെന്നൈ ∙ ഷൂട്ടിങ്ങിനിടെ അച്ഛൻ ഒരു സീനിന് ഒകെ പറയാൻ ഒന്നിലേറെ ടേക്കുകൾ എടുക്കുമെങ്കിൽ ബോളിങ്ങിൽ ‘ആദ്യ ടേക്കിൽ’ തന്നെ ഹീറോ ആയിരിക്കുകയാണ് മകൻ. സിനിമാ സംവിധായകൻ ഗൗതം ഗൗതം വാസുദേവ മേനോന്റെ മകൻ ആര്യൻ തമിഴ്‌നാട് പ്രീമിയർ ലീഗിൽ (ടിഎൻപിഎൽ) അരങ്ങേറിയത് ആദ്യ പന്തിൽ തന്നെ വിക്കറ്റെടുത്ത്. 

തിരുനെൽവേലി റോയൽ കിങ്സ് ടീമിനു വേണ്ടി സേലം സ്പാർട്ടൻസിനെതിരെയായിരുന്നു പത്തൊൻപതുകാരൻ ആര്യന്റെ അരങ്ങേറ്റം. 3 ഓവറുകളിൽ 26 റൺസ് മാത്രമാണ് ആര്യൻ വിട്ടു കൊടുത്തത്. ‌‌ഉജ്വലമായ ഒരു ത്രോയിൽ സേലം ബാറ്ററെ റൺഔട്ടാക്കിയും ആര്യൻ ടീമിന്റെ ജയത്തിൽ നിർണായക പങ്കുവഹിച്ചു. ആര്യന്റെ സഹോദരങ്ങളായ ധ്രുവ്, ആദിത്യ എന്നിവരും ക്രിക്കറ്റ്  താരങ്ങളാണ്.

English Summary: Tamilnadu premier league

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS