ADVERTISEMENT

ക്രൈസ്റ്റ്ചർച്ച് ∙ ലോകക്രിക്കറ്റിൽ പുതുചരിത്രം കുറിച്ച് പുരുഷ,വനിതാ താരങ്ങൾക്ക് ഒരേ പ്രതിഫലം നൽകാൻ ന്യൂസീലൻഡ്. ന്യൂസീലൻഡ് ക്രിക്കറ്റ് അസോസിയേഷനും പ്ലെയേഴ്സ് അസോസിയേഷനും ഒപ്പുവച്ച 5 വർഷ കരാറിലാണ് തുല്യനീതി ഉറപ്പാക്കുന്ന തീരുമാനം. രാജ്യാന്തര, ആഭ്യന്തര തലങ്ങളിൽ എല്ലാ ഫോർമാറ്റുകൾക്കും ഇതു ബാധകമാണ്.

പുതിയ നിയമം അനുസരിച്ച് ഏറ്റവും ഉയർന്ന തലത്തിൽ കളിക്കുന്ന ന്യൂസീലൻഡ് വനിതാ താരത്തിന് ഒരു വർഷം 163246 ന്യൂസീലൻഡ് ഡോളർ (ഏകദേശം 80 ലക്ഷം രൂപ) വരെ മാച്ച് ഫീയായി ലഭിക്കാം. നേരത്തേ ഇത് ഏകദേശം 40 ലക്ഷം രൂപയായിരുന്നു. ‌

English Summary: New Zealand men and women cricketers to receive equal pay 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com