വിൻഡീസ് പര്യടനം കഴിഞ്ഞ് ടീം ഇന്ത്യ സിംബാബ്‌വെയിലേക്ക്; വീണ്ടും ക്യാപ്റ്റൻസി പരീക്ഷണം?

indian-cricket-team
ഇന്ത്യൻ ക്രിക്കറ്റ് ടീം (ഫയൽ ചിത്രം)
SHARE

ബെംഗളൂരു∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഈ വർഷം തിരക്കേറിയ മത്സരക്രമമാണ്. ഐപിഎലിനുശേഷം ഇപ്പോൾ മൂന്നാമത്തെ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഈ മാസം തന്നെ വെസ്റ്റിൻഡീസിനെതിരെയും മത്സരങ്ങളുണ്ട്. ഇപ്പോഴിതാ, വിൻഡീസ് പര്യടനത്തിനുശേഷം ഇന്ത്യൻ ടീം സിംബാബ്‌വെയിലേക്കു പറക്കുമെന്നാണ് റിപ്പോർട്ട്. മൂന്നു ഏകദിന മത്സരങ്ങളാണ് പര്യടനത്തിലുൾപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് 18നും 22നും ഇടയിലായിരിക്കും മത്സരങ്ങൾ എന്നാണ് സൂചന.

ഏഷ്യാ കപ്പിനു മുന്നോടിയായിട്ടാണ് മത്സരങ്ങൾ എന്നതിനാൽ സീനിയർ താരങ്ങൾ പര്യടനത്തിനുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്ത്യയുടെ ‘ബി’ ടീമിനെ അയക്കാനാണ് സാധ്യത. അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലും വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യയുടെ രണ്ടാംനിര ടീമിനെയാണ് നിയോഗിച്ചത്. യഥാക്രമം ഹാർദിക് പാണ്ഡ്യ, ശിഖർ ധവാൻ എന്നിവരാണ് ഈ പരമ്പകളിൽ ക്യാപ്റ്റന്മാരായത്.

ഏഴു പരമ്പകളിലായി ഏഴു ക്യാപ്റ്റന്മാരെയാണ് ഇന്ത്യ ഇതുവരെ പരീക്ഷിച്ചത്. സിംബാബ്‌വെയ്‌ക്കെതിരെ വീണ്ടും ക്യാപ്റ്റൻ പരീക്ഷണം ഉണ്ടാകുമോ എന്ന കാര്യത്തിലും ആകാംക്ഷയുണ്ട്. ‘ബി’ ടീമിനെയാണ് അയക്കുന്നതെങ്കിലും മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവർക്ക് അവസരം ലഭിച്ചേക്കും. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിൽ സഞ്ജുവുണ്ട്.

English Summary: India To Tour Zimbabwe For 3 ODIs In August

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA