ADVERTISEMENT

ഇസ്‍ലാമബാദ്∙ ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാന് ഇന്ത്യയെ കീഴടക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് പാക്കിസ്ഥാൻ മുൻ പേസർ ശുഐബ് അക്തർ. ‘‘ഇത്തവണ ഇന്ത്യ കൃത്യമായ തയാറെടുപ്പുകളോടെയായിരിക്കും ലോകകപ്പ് കളിക്കാനെത്തുക. അതുകൊണ്ടു തന്നെ ഇന്ത്യയെ തോൽപിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല’’– ക്രിക്കറ്റ് പാക്കിസ്ഥാനു നൽകിയ അഭിമുഖത്തിൽ അക്തർ പറഞ്ഞു.

‘‘ മത്സരഫലം പ്രവചിക്കുകയെന്നത് ഇപ്പോൾ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ രണ്ടാമതു ബോൾ ചെയ്യുന്നതാണു നല്ലത്. കാരണം മെൽബണിലെ പിച്ച് ഫാസ്റ്റ് ബോളർമാരെ തുണയ്ക്കുന്നതാണ്. ലോകകപ്പിലെ ഇന്ത്യ പാക്കിസ്ഥാൻ മത്സരം കാണാൻ 1,50,000 ലേറെ ആരാധകർ മെൽബൺ സ്റ്റേ‍ഡിയത്തിലെത്തുമെന്നാണു കരുതുന്നത്. അതിൽ തന്നെ ഏഴുപതിനായിരം പേരെങ്കിലും ഇന്ത്യൻ ആരാധകരാകും’’– അക്തർ പ്രവചിച്ചു.

2021 ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ പാക്കിസ്ഥാൻ പത്തു വിക്കറ്റുകൾക്കു തോൽപിച്ചിരുന്നു. ട്വന്റി20യിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്റെ ആദ്യ വിജയമായിരുന്നു ഇത്. ഓസ്ട്രേലിയയിൽ നടക്കുന്ന അടുത്ത ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരു ഗ്രൂപ്പിലാണ്. ഒക്ടോബര്‍ 23, ഞായറാഴ്ച മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണു ലോകകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം.

English Summary: It will not be easy for Pakistan to beat India in T20 World Cup this time: Shoaib Akhtar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com