ധോണി, ധോണീ...; ലണ്ടനിലും ധോണിക്കു പിന്നാലെ ആരാധകർ, സെൽഫിയെടുക്കാൻ മത്സരം

dhoni-london-1248
ധോണിയോടൊപ്പം സെൽഫിയെടുക്കുന്ന ആരാധകർ. Photo: Twitter
SHARE

ലണ്ടൻ∙ യുകെയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയോടൊപ്പം സെൽഫിയെടുക്കാൻ മത്സരിച്ച് ആരാധകർ. ധോണി, ധോണി എന്നു വിളിച്ചും സെൽഫി എടുക്കാൻ പിന്നാലെ ഓടുകയും ചെയ്യുന്ന ആരാധകരുടെ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ധോണി ലണ്ടനിലുണ്ട്.

ജൂലൈ ഏഴിന് തന്റെ പിറന്നാൾ താരം ആഘോഷിച്ചത് ലണ്ടനിൽവച്ചായിരുന്നു. ഭാര്യ സാക്ഷിയും സുഹൃത്തുക്കളും സഹതാരങ്ങളും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20, ലോഡ്സ് ഏകദിന മത്സരങ്ങൾക്കിടെ ഇന്ത്യൻ ടീമിന്റെ ‍ഡ്രസിങ് റൂമിലെത്തി ധോണി സഹതാരങ്ങളെ കണ്ടിരുന്നു. നേരത്തേ ലണ്ടനിൽ നടന്നു പോകുകയായിരുന്ന ധോണിയുടെ വിഡിയോ വൈറലായിരുന്നു.

പുതിയ വിഡിയോയിൽ ധോണിയുടെ പിന്നാലെ കൂടിയ ആരാധകരുടെ ദൃശ്യങ്ങളാണുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥർ ധോണിക്കു ചുറ്റുമുണ്ടെങ്കിലും ഓടിയെത്തി സെൽഫിയെടുക്കാനാണ് ആരാധകരുടെ ശ്രമം. ആരാധകരെ മറികടന്ന് സൂപ്പർ താരം കാറിൽ കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. 2020 ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച ധോണി ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ ക്യാപ്റ്റനാണ്.

English Summary: Fans chase MS Dhoni, take running selfies with him in London

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
FROM ONMANORAMA