ADVERTISEMENT

ലണ്ടൻ∙ ഇംഗ്ലിഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റിൽനിന്നു വിരമിക്കുന്നു. ട്വിറ്ററിലൂടെയാണു താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനമായിരിക്കും കരിയറിലെ അവസാന മത്സരമെന്നും സ്റ്റോക്സ് അറിയിച്ചു. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാണ് ബെൻ സ്റ്റോക്സ്. ട്വന്റി20 ക്രിക്കറ്റിലും താരം കളി തുടരും.

ഇംഗ്ലണ്ടിനായി ഏകദിന ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു ബെൻ സ്റ്റോക്സ്. ഇംഗ്ലണ്ടിനു വേണ്ടി 104 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2,892 റണ്‍സ് നേടി. 74 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ‘‘ഏകദിന ക്രിക്കറ്റിലെ എന്റെ അവസാന മത്സരം ചൊവ്വാഴ്ച ദുർഹാമില്‍ കളിക്കും. ഏകദിന ഫോർമാറ്റിൽനിന്നു വിരമിക്കുകയാണ്. ഇംഗ്ലണ്ടിനായി കളിച്ച ഓരോ മിനിറ്റും എനിക്കു പ്രിയപ്പെട്ടതാണ്.’’– ബെൻ സ്റ്റോക്സ് പ്രതികരിച്ചു.

മറ്റൊരു താരത്തിനു വേണ്ടി വഴിയൊരുക്കുകയാണു താൻ ചെയ്യുന്നതെന്നും ബെൻ സ്റ്റോക്സ് വിരമിക്കൽ കുറിപ്പിൽ അറിയിച്ചു. ‘‘ടെസ്റ്റ് ക്രിക്കറ്റിനുവേണ്ടി എനിക്കു സാധിക്കുന്നതെല്ലാം ചെയ്യും. വിരമിക്കൽ തീരുമാനത്തിലൂടെ ട്വന്റി20 ക്രിക്കറ്റിൽ പൂർണമായും സമർപ്പണത്തോടെ കളിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഞാൻ ഏകദിനത്തിൽ കളിച്ച 104 മത്സരങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്, ഇനിയൊരു അവസരം കൂടി ബാക്കിയുണ്ട്. ഹോം ഗ്രൗണ്ടിൽ തന്നെ അവസാന മത്സരം കളിക്കാൻ സാധിക്കുന്നത് ആശ്ചര്യം തോന്നുന്ന കാര്യമാണ്’’– ബെൻ സ്റ്റോക്സ് പ്രതികരിച്ചു.

English Summary: Ben Stokes to retire from ODIs after Chester-le-Street game

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com