ADVERTISEMENT
ജൊഹാനസ്ബർഗ് ∙ ലോക ട്വന്റി20 ക്രിക്കറ്റിലും ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) പിടിമുറുക്കുന്നു. ദക്ഷിണാഫ്രിക്കയിലെ പുതിയ ട്വന്റി20 ലീഗിലെ ആറു ടീമുകളും ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രധാന ടീമുകളുടെ ഉടമകൾ സ്വന്തമാക്കി. ജനുവരിയിലാണ് ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിന്റെ തുടക്കം. ന്യൂലാൻഡ്സ് ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസ് ഉടമകളായ റിലയൻസ് ഇൻഡസ്ട്രീസ് വാങ്ങി. ജൊഹാനസ്ബർഗ് (ചെന്നൈ സൂപ്പർ കിങ്സ്), പ്രിട്ടോറിയ (ഡൽഹി ക്യാപിറ്റൽസ്), ഡർബൻ (ലക്നൗ സൂപ്പർ ജയന്റ്സ്), പോർട് എലിസബത്ത് (സൺറൈസേഴ്സ് ഹൈദരാബാദ്), പാൾ (രാജസ്ഥാൻ റോയൽസ്) എന്നിങ്ങനെയാണ് മറ്റു ഫ്രാഞ്ചൈസികളുടെ വിൽപന നടന്നത്. കൊൽക്കത്ത, രാജസ്ഥാൻ, പഞ്ചാബ് എന്നീ ഐപിഎൽ ഫ്രാഞ്ചൈസികൾക്കു കരീബിയൻ പ്രിമിയർ ലീഗിൽ ടീമുകളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com