സെഞ്ചറി നഷ്ടത്തിൽ സങ്കടം; സച്ചിനും സേവാഗിനുമൊപ്പം അപൂർവ പട്ടികയിൽ ശുഭ്മൻ‌ ഗിൽ

gill-1248-fb
ശുഭ്മൻ ഗിൽ. Photo: BCCI@Twitter
SHARE

ട്രിനിഡാഡ്∙ മഴ വില്ലനായെത്തിയതോടെ വെസ്റ്റിൻ‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലിനു സെഞ്ചറി നഷ്ടമായിരുന്നു. ഗിൽ 98 പന്തിൽ 98 റൺസെടുത്തു നിൽക്കെയാണു മഴ കളി നിർത്തിവച്ചത്. കളി 36 ഓവറാക്കി ചുരുക്കിയതോടെ ശുഭ്മൻ ഗില്ലിന് കന്നി ഏകദിന സെഞ്ചറി നഷ്ടമായി. സെഞ്ചറിയില്ലെങ്കിലും വിരേന്ദർ സേവാഗ്, സച്ചിൻ തെൻഡുൽക്കർ, ശിഖർ ധവാൻ എന്നിവർക്കൊപ്പം അപൂർവമായൊരു പട്ടികയിൽ ഇടം പിടിക്കാൻ ഇന്ത്യൻ യുവതാരത്തിനു സാധിച്ചു.

ഓപ്പണറായിറങ്ങി 90 ന് മുകളിൽ സ്കോർ നേടി പുറത്താകാതെ നിന്ന ഇന്ത്യൻ ‌താരങ്ങളുടെ പട്ടികയിലാണു ഗില്ലുമെത്തിയത്. സേവാഗ് 99 റണ്‍സിലും സച്ചിന്‍‍ 96 റൺസിലും പുറത്താകാതെ, സെഞ്ചറിയും നേടാനാകാതെ ഇന്നിങ്സ് അവസാനിപ്പിച്ചിട്ടുണ്ട്. വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഏറ്റവും മികച്ച റണ്‍സ് കണ്ടെത്തിയ ഇന്ത്യൻ താരമാണ് ഗിൽ. മൂന്ന് ഏകദിനങ്ങളിൽനിന്നായി താരം 205 റൺസെടുത്തു.

സെഞ്ചറി നേടാനാകാത്തതിന്റെ നിരാശ മത്സരത്തിനു ശേഷം ഗിൽ പ്രകടിപ്പിക്കുകയും ചെയ്തു. ‘‘സെഞ്ചറി നേടാൻ സാധിക്കുമെന്നാണു കരുതിയിരുന്നത്. പക്ഷേ മഴ എന്റെ നിയന്ത്രണത്തിലായിരുന്നില്ല. ആദ്യ രണ്ട് ഏകദിനങ്ങളിലും ഞാൻ പുറത്തായത് ഓർത്തു വളരെ‌യേറെ സങ്കടമുണ്ടായിരുന്നു. ഒരു ഓവർ മാത്രമായിരുന്നു എനിക്ക് അധികം ആവശ്യമുണ്ടായിരുന്നത്. ഞാന്‍ അതു പ്രതീക്ഷിച്ചിരുന്നു. എങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനായതില്‍ സന്തോഷമുണ്ട്’’– ശുഭ്മൻ ഗിൽ പ്രതികരിച്ചു.

സ്കോർ 90 ന് മുകളിൽ നിൽക്കെ പുറത്താകാതെ ബാറ്റിങ് അവസാനിപ്പിക്കേണ്ടിവന്ന ഇന്ത്യൻ ബാറ്റർമാർ (സ്കോര്‍, താരങ്ങൾ എന്ന ക്രമത്തിൽ)

93- ക്രിസ് ശ്രീകാന്ത്

92– സുനിൽ ഗാവസ്കർ

96– സച്ചിൻ തെൻഡുൽക്കർ

99– വിരേന്ദർ സേവാഗ്

97– ശിഖർ ധവാൻ

98– ശുഭ്മൻ ഗില്‍

English Summary: Shubman Gill joins Tendulkar, Sehwag in unique list with unbeaten 98 against West Indies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}