‘ചെന്നൈ ടീമിൽ ഞാൻ മാത്രം മഹിയെന്നു വിളിച്ചു; ഒന്നും മാറിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു’

uthappa-dhoni-fb-1248
റോബിന്‍ ഉത്തപ്പയും ധോണിയും. Photo: FB@RobinUthappa
SHARE

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണിക്കൊപ്പമുള്ള അനുഭവങ്ങൾ പങ്കുവച്ച് റോബിൻ ഉത്തപ്പ. ചെന്നൈ സൂപ്പർ കിങ്സ് ക്യാംപിൽ താൻ ചേർന്നപ്പോൾ ധോണിയെ എന്തു വിളിക്കണമെന്ന കാര്യത്തിൽ തനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നതായി ഉത്തപ്പ പറഞ്ഞു. ‘ഞാൻ ചെന്നൈ സൂപ്പർ കിങ്സിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, 13–14 വർഷങ്ങൾക്കു ശേഷം ധോണിയോടൊപ്പം കളിക്കാൻ പോകുകയാണ്. എല്ലാവരും അദ്ദേഹത്തെ മഹി ഭായ്, മഹി സർ എന്നൊക്കെയാണു വിളിക്കുന്നത്. അതോടെ എനിക്ക് ആശയക്കുഴപ്പമായി. ഒരു ദിവസം ഞാൻ ധോണിയുടെ അടുത്തുപോയി അദ്ദേഹത്തെ എന്താണു വിളിക്കേണ്ടതെന്നു ചോദിച്ചു.’– റോബിൻ ഉത്തപ്പ പറഞ്ഞു.

‘എന്നാൽ എനിക്ക് ഇഷ്ടമുള്ളതു വിളിച്ചോയെന്നായിരുന്നു ധോണിയുടെ മറുപടി. താൻ വർഷങ്ങൾക്കു മുൻപുള്ള അതേ ആളാണെന്നും ഒന്നും മാറിയിട്ടില്ലെന്നും ധോണി പറഞ്ഞു. തുടർന്ന് ഞാൻ അദ്ദേഹത്തെ മഹി എന്നു വിളിച്ചു. ചെന്നൈ ടീമിൽ അദ്ദേഹത്തെ അങ്ങനെ വിളിക്കുന്ന ഒരേയൊരാൾ ഞാന്‍ മാത്രമായിരുന്നു. ഞങ്ങളുടെ ബന്ധം അങ്ങനെയായിരുന്നു. അതിനു ക്രിക്കറ്റുമായി ബന്ധമില്ല. ഞങ്ങൾ ഒരുമിച്ചു ക്രിക്കറ്റ് കളിച്ചു. ഗ്രൗണ്ടിനു പുറത്തും ധോണിയുമായി നല്ല അടുപ്പമാണ്’– ഉത്തപ്പ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.

‘എനിക്കു മകളുണ്ടായപ്പോൾ ഞാൻ അവളുടെ ഫോട്ടോ മഹിക്ക് അയച്ചിരുന്നു. അവൾ എന്നെപ്പോലെയുണ്ടെന്നായിരുന്നു ധോണി പറഞ്ഞത്. ഞങ്ങൾ തമ്മിലുള്ള ബന്ധം ക്രിക്കറ്റിനും അപ്പുറത്തായിരുന്നു. 14 വർഷം മുൻപ് എങ്ങനെയായിരുന്നോ, അതേ ബന്ധം തന്നെ ഇപ്പോഴും തുടരുന്നുണ്ട്– റോബിൻ ഉത്തപ്പ പറഞ്ഞു. ധോണിയുടെ കീഴിൽ ഇന്ത്യ ട്വന്റി20 ലോകകപ്പ് നേടിയപ്പോള്‍ റോബിൻ ഉത്തപ്പയും ടീമിലുണ്ടായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ 2021 സീസണില്‍ ഉത്തപ്പ ചെന്നൈ സൂപ്പർ കിങ്സിൽ ധോണിക്കു കീഴിൽ വീണ്ടും കളിച്ചു.

English Summary: 'Everybody was referring to him as Mahi Bhai or Mahi Sir. I got a bit confused...': Veteran batter on reunion with Dhoni

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}