സഞ്ജു സാംസൺ വിൻഡീസിനെതിരായ ട്വന്റി20 ടീമില്‍; സ്ഥിരീകരിച്ച് ബിസിസിഐ

സഞ്ജു സാംസൺ. Photo: FB@SanjuSamson
സഞ്ജു സാംസൺ. Photo: FB@SanjuSamson
SHARE

ട്രിനിഡാഡ്∙ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ടാണ് കെ.എൽ. രാഹുലിനു പകരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയതായി ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

രാഹുലിന് പകരം സഞ്ജുവിനെ ടീമിലെടുത്തേക്കുമെന്നു നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതോടെ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലെ വിക്കറ്റ് കീപ്പർമാരുടെ എണ്ണം നാലായി. സഞ്ജുവിനു പുറമേ ദിനേഷ് കാർത്തിക്ക്, ഇഷാൻ കിഷൻ, ഋഷഭ് പന്ത് എന്നിവരും ടീമിലുണ്ട്. അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ അർധസെഞ്ചറിയുമായി തിളങ്ങിയിട്ടും ഇംഗ്ലണ്ടിനെതിരെ സഞ്ജുവിനെ കളിക്കാൻ ഇറക്കിയിരുന്നില്ല.

വെസ്റ്റിൻഡ‍ീസിനെതിരെ ഏകദിന പരമ്പരയിലും സഞ്ജു തിളങ്ങി. രണ്ടാം ഏകദിനത്തിൽ 51 പന്തുകൾ നേരിട്ട സഞ്ജു 54 റൺസെടുത്താണു പുറത്തായത്. മൂന്നു മത്സരത്തിലും വിക്കറ്റിനു പിന്നിലും തിളങ്ങി. പരുക്കിൽനിന്നു മുക്തനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലായിരുന്നു കെ.എൽ. രാഹുൽ. അതിനിടെ കോവിഡ് ബാധിച്ചതോടെ താരത്തിന്റെ ടീമിലേക്കുള്ള തിരിച്ചുവരവ് പ്രതിസന്ധിയിലായി.

English Summary: WI vs IND 2022: Sanju Samson Added To India T20I Squad As KL Rahul’s Replacement

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}