ADVERTISEMENT

മുംബൈ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുല്‍ക്കറെ ‘സർ’ എന്നുവിളിക്കാത്തതിന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാർനസ് ലബുഷെയ്നെതിരെ ആരാധകരുടെ സൈബർ ആക്രമണം. ഓസീസ് താരത്തിനെതിരെ സച്ചിൻ ‘ആരാധകര്‍’ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വിമർശനമുന്നയിക്കുന്നുണ്ട്. വെള്ളിയാഴ്ച സച്ചിൻ തെൻഡുല്‍ക്കറുടെ ഒരു ട്വീറ്റോടെയാണു പ്രശ്നങ്ങളുടെ തുടക്കം.

‘‘കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ് തിരിച്ചുവന്നതിൽ സന്തോഷമുണ്ട്. മനോഹരമായ ഗെയിമിനു പുതിയ പ്രേക്ഷകരെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ വനിതാ ടീമിന് ഹൃദയം നിറഞ്ഞ ആശംസകൾ’’ എന്നായിരുന്നു സച്ചിൻ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിന് പിന്തുണയുമായി ഓസ്ട്രേലിയൻ താരമെത്തി. ‘‘സച്ചിന്‍ പറഞ്ഞതിനെ പിന്തുണയ്ക്കുന്നു. ഓസീസ്– ഇന്ത്യ മത്സരം ഗംഭീര പോരാട്ടമായിരിക്കും’’ എന്ന് ലബുഷെയ്ൻ മറുപടി നല്‍കി.

സച്ചിന്റെ പേരെടുത്തു പറഞ്ഞുള്ള ട്വീറ്റ് ആരാധകർക്ക് അത്ര പിടിച്ചില്ല. ഇതോടെയാണ് സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾക്കു തുടക്കമായത്. ‘സച്ചിന്‍ സർ’ എന്നു വിളിക്കണമെന്നായിരുന്നു ആരാധകരുടെ പ്രതികരണം. സച്ചിൻ സർ, ക്രിക്കറ്റിന്റെ ദൈവമെന്നാണ് അറിയപ്പെടുന്നത്, അതുകൊണ്ടു തന്നെ അദ്ദേഹത്തെ സർ എന്നുവിളിക്കണമെന്നും ഓസീസ് താരത്തെ ഒരു സച്ചിൻ ആരാധകൻ ഉപദേശിക്കുന്നുണ്ട്.

English Summary: Twitter blasts Marnus Labuschagne for his reply to Sachin Tendulkar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com