ADVERTISEMENT

ബാസ്റ്റെയർ (സെന്റ് കിറ്റ്സ്) ∙ ആദ്യ മത്സരത്തിലെ വൻ തോൽവിക്ക് വെസ്റ്റിൻഡീസിന്റെ ശക്തമായ മറുപടി. രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ആതിഥേയർക്ക് 5 വിക്കറ്റ് വിജയം. സ്കോർ: ഇന്ത്യ– 19.4 ഓവറിൽ 138നു പുറത്ത്. വെസ്റ്റിൻഡീസ്– 19.2 ഓവറിൽ 5ന് 141. 5 മത്സരങ്ങളുടെ പരമ്പര ഇതോടെ 1–1 ആയി. അടുത്ത കളി ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 8ന് ഇതേ വേദിയിൽ. 

ടീം ലഗേജ് വൈകിയതു മൂലം 3 മണിക്കൂർ വൈകിത്തുടങ്ങിയ  മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യയെ വിറപ്പിച്ച വിൻഡീസിന്റെ ഇടംകൈ പേസർ ഒബെദ് മക്കോയ്  4 ഓവറിൽ 17 റൺസ് വഴങ്ങി വീഴ്ത്തിയത് 6 വിക്കറ്റുകൾ. ഓപ്പണർ ബ്രണ്ടൻ കിങ് (52 പന്തിൽ 68), മധ്യനിര ബാറ്റർ ഡെവൺ തോമസ് (19 പന്തിൽ 31) എന്നിവർ ബാറ്റിങ്ങിൽ വിൻഡീസിന് കരുത്തു പകർന്നു. 

നേരത്തേ, ആദ്യ പന്തിൽ ക്യാപ്റ്റൻ രോഹിത് ശർമയെ (0) നഷ്ടമായ ഇന്ത്യയ്ക്ക് ഒരു ഘട്ടത്തിലും സ്കോറിങ് വേഗം കൂട്ടാനായില്ല. സൂര്യകുമാർ യാദവ് (6 പന്തിൽ 11), ശ്രേയസ് അയ്യർ (11 പന്തിൽ10), ഋഷഭ് പന്ത് (12 പന്തിൽ 24), ഹാർദിക് പാണ്ഡ്യ (31 പന്തി‍ൽ 31), രവീന്ദ്ര ജഡേജ (30 പന്തിൽ 27), ദിനേഷ് കാർത്തിക് (13 പന്തിൽ 7) എന്നിങ്ങനെയാണ് ബാറ്റർമാരുടെ സംഭാവന. 

English Summary: India- West Indies second twenty-20 match, Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com