താരങ്ങൾക്ക് ‘ആവശ്യത്തിനു മാത്രം’ വിശ്രമം; ഇന്നലത്തെ ട്വന്റി20 വൈകിയതിനാൽ ഇന്നും വൈകും!

rohit-puran-1248-bcci-twitter
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശർമയും വിൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പുരാനും. Photo: Twitter@BCCI
SHARE

സെന്റ് കിറ്റ്സ്∙ ചൊവ്വാഴ്ച നടക്കേണ്ട ഇന്ത്യ– വെസ്റ്റിൻഡീസ് മൂന്നാം ട്വന്റി20 മത്സരം ഒന്നര മണിക്കൂർ വൈകും. ഇന്നലത്തെ മത്സരം മണിക്കൂറുകൾ വൈകി തുടങ്ങിയതിനാൽ താരങ്ങൾക്ക് ആവശ്യത്തിനു വിശ്രമം നൽകുന്നതിനാണ് ഇന്നത്തെ കളിയിലും മാറ്റം വരുത്തിയത്. എട്ട് മണിക്കു തുടങ്ങേണ്ട മത്സരം 9.30നായിരിക്കും ആരംഭിക്കുക.

ടീമംഗങ്ങളുടെ ലഗേജുകൾ എത്താൻ താമസിച്ചതിനാല്‍ തിങ്കളാഴ്ച രണ്ടാം ട്വന്റി20 മൂന്നു മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. ‘‘സെന്റ് കിറ്റ്സിൽ നടക്കേണ്ട മൂന്നാം ട്വന്റി20 പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്കു മാത്രമേ ആരംഭിക്കുവെന്നു’’ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയിൽ അറിയിച്ചു. തിങ്കളാഴ്ചത്തെ മത്സരം വെസ്റ്റിൻഡീസ് ജയിച്ചതോടെ 1–1 എന്ന നിലയിലാണ് ഇരുടീമുകളും. ഇനി മൂന്നു കളികൾ ബാക്കിയുണ്ട്.

രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ആതിഥേയർ 5 വിക്കറ്റ് വിജയമാണു സ്വന്തമാക്കിയത്. ഇന്ത്യ 19.4 ഓവറിൽ 138നു പുറത്തായപ്പോൾ വെസ്റ്റിൻഡീസ് 19.2 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തി.

English Summary: India vs West Indies third twenty 20, Updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}