ആശങ്കയായി രോഹിത്ത് റിട്ടയേഡ് ഹർട്ട്; വിൻഡീസിനെ ‘ഹർട്ട്’ ചെയ്ത് സൂര്യകുമാർ; 7 വിക്കറ്റ് ജയം

hardik-pandya
വിൻഡീസ് ഓപ്പണർ ബ്രണ്ടൻ കിങ്ങിനെ പുറത്താക്കിയ ഹാർദിക് പാണ്ഡ്യയെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ അഭിനന്ദിക്കുന്നു.
SHARE

ബാസ്റ്റെയർ ∙ ഓപ്പണർ കൈൽ മെയേഴ്സിന്റെ അർധ സെഞ്ചറിയുടെ (50 പന്തിൽ 73) മികവിൽ വിൻഡീസ് നേടിയ സ്കോറിന് അതിലും മികച്ച പ്രഹരശേഷിയോടെ ഇന്ത്യയുടെ മറുപടി. ഓപ്പണർ സൂര്യകുമാർ യാദവിന്റെ (44 പന്തിൽ 76) ഉജ്വല ഇന്നിങ്സിന്റെ മികവിൽ മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം. സ്കോർ: വെസ്റ്റിൻഡീസ്– 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 164. ഇന്ത്യ–19 ഓവറിൽ 3ന് 165. 

44 പന്തിൽ 8 ഫോറും 4 സിക്സും ഉൾപ്പെടുന്നതാണ് സൂര്യയുടെ ഇന്നിങ്സ്.  ശ്രേയസ് അയ്യർ (24), ഋഷഭ് പന്ത് (33) എന്നിവരുടെ ഇന്നിങ്സുകളും ഇന്ത്യൻ ജയം അനായാസമാക്കി. ബാറ്റിങ്ങിന്റെ തുടക്കത്തിൽ തന്നെ പുറംവേദന അലട്ടിയതിനെത്തുടർന്ന് ക്യാപ്റ്റൻ രോഹിത് ശർമ (5 പന്തിൽ 11) റിട്ടയേഡ് ഹർട്ട് ആയത് ഇന്ത്യയ്ക്ക് ആശങ്കയായി. രോഹിത്തിന്റെ പരുക്കിന്റെ ഗൗരവം വിലയിരുത്തി വരികയാണെന്ന് ബിസിസിഐ പിന്നീടു ട്വീറ്റ് ചെയ്തു. ജയത്തോടെ അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യ 2–1നു മുന്നിലെത്തി. നാലാം മത്സരം ശനിയാഴ്ച യുഎസിലെ ഫ്ലോറിഡയിൽ. 

suryakumar-yadav
ഫോർ നേടുന്ന സൂര്യകുമാർ യാദവ്.

നേരത്തേ ഓപ്പണിങ് വിക്കറ്റിൽ ബ്രണ്ടൻ കിങ്ങിനൊപ്പവും (20) രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ നിക്കോളാസ് പുരാനൊപ്പവും (22) മേയേഴ്സ് പടുത്തുയർത്തിയ അർധ സെഞ്ചറി കൂട്ടുകെട്ടുകളാണ് വിൻഡീസ് ഇന്നിങ്സിന് അടിത്തറയായത്. പേസ് ബോളർ ആവേശ് ഖാനാണ്  കൂടുതൽ അടി കൊണ്ടത്. 3 ഓവറിൽ 47 റൺസ്! മധ്യ ഓവറുകളിൽ ഹാർദിക് പാണ്ഡ്യയുടെയും (4–0–19–1) ആർ.അശ്വിന്റെയും (4–0–26–0) മികച്ച ബോളിങ്ങാണ് വിൻഡീസിനെ നിയന്ത്രിച്ചത്. 

English Summary: India- West Indies second twenty-20 match updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}