‘ഇന്ത്യ വിടൂ, മറ്റേതെങ്കിലും രാജ്യത്തിനുവേണ്ടി കളിക്കൂ’; സഞ്ജുവിനെ തഴഞ്ഞതിൽ പ്രതിഷേധം

sanju-samson-vs-wi
സഞ്ജു സാംസൺ ബാറ്റിങ്ങിനിടെ (ട്വിറ്റർ ചിത്രം)
SHARE

ബാസ്റ്റെയർ∙ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി 20യിലും സഞ്ജു സാംസണെ മാറ്റി നിർത്തിയതിൽ പ്രതിഷേധവുമായി ആരാധകർ. ട്വിറ്ററിലൂടെയാണ് രൂക്ഷ പ്രതികരണങ്ങൾ നടത്തിയിരിക്കുന്നത്. ഇന്ത്യ വിട്ട് മറ്റേതെങ്കിലും രാജ്യത്തിന് വേണ്ടി കളിക്കുന്നതാണ് സ‍ഞ്ജുവിന് നല്ലതെന്നുപോലും പ്രതികരണങ്ങളുണ്ടായി.

രോഹിത് ശർമയ്ക്കെതിരെയും രോഷം പുകയുന്നുണ്ട്. ധോണി നിരന്തരം അവസരം തന്നു. എന്നാൽ സഞ്ജുവിനോട് നിങ്ങൾ എന്താണ് ചെയ്യുന്നതെന്നായിരുന്നു രോഹിത്തിനോടുള്ള ചോദ്യം. ബിസിസിഐയുടെയും രോഹിത് ശർമയുടെയും വൃത്തികെട്ട രാഷ്ട്രീയമാണെന്നും ട്വിറ്ററിലൂടെ ആരാധകർ പ്രതികരിച്ചു. സഞ്ജുവിനെ ബെഞ്ചിലിരുത്തി ശ്രേയസ് അയ്യരെ കളിക്കളത്തിൽ ഇറക്കിയതിനെതിരെയും എതിർപ്പ് രൂക്ഷമാണ്. 

കെ.എൽ.രാഹുലിന് പരുക്കേറ്റതോടെയാണ് സ‍‍ഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഇന്നിങ്സിൽ സഞ്ജു അർധ സെഞ്ചറി നേടിയിരുന്നു. അയർലൻഡിനെതിരായ ട്വന്റി 20യിൽ 77 റൺസ് നേടി വിജയത്തിലേക്കടുപ്പിക്കുകയും ചെയ്തു. 

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയതോടെയാണ് സഞ്ജുവിനെ കളിപ്പിക്കാത്തതിൽ പ്രതിഷേധം രൂക്ഷമായത്. മൂന്നാം ട്വന്റി 20യിൽ ഇന്ത്യ 7 വിക്കറ്റിന് ജയം സ്വന്തമാക്കുകയും ചെയ്തു.

ഓപ്പണർ സൂര്യകുമാർ യാദവിന്റെ (44 പന്തിൽ 76) ഉജ്വല ഇന്നിങ്സിലാണ് ഇന്ത്യ വിജയം കൊയ്തത്. സ്കോർ: വെസ്റ്റിൻഡീസ്– 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 164. ഇന്ത്യ–19 ഓവറിൽ 3ന് 165. 44 പന്തിൽ 8 ഫോറും 4 സിക്സും ഉൾപ്പെടുന്നതാണ് സൂര്യയുടെ ഇന്നിങ്സ്. ശ്രേയസ് അയ്യർ (24), ഋഷഭ് പന്ത് (33) എന്നിവരുടെ ഇന്നിങ്സുകളും ഇന്ത്യൻ ജയം അനായാസമാക്കി. ജയത്തോടെ അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യ 2–1നു മുന്നിലെത്തി. 

       

English Summary: Leave India and play for other nation - Indian fans to Sanju

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}