പുറംവേദനയിൽ പുളഞ്ഞ് രോഹിത്; വെസ്റ്റിൻഡീസിനെതിരെ അടുത്ത കളിക്ക് ഇറങ്ങുമോ?

rohit-bcci-twitter-1248
രോഹിത് ശർമ (ചിത്രം. https://twitter.com/BCCI)
SHARE

ബാസ്റ്റെയർ∙ പരുക്കു മൂലം കളം വിട്ട രോഹിത് ശർമ വെസ്റ്റിൻഡീസിനെതിരായ അടുത്ത ട്വന്റി 20യിൽ കളിക്കുമോ എന്ന് ആശങ്ക. മൂന്നാം ട്വന്റി 20യിൽ 5 ബോളിൽ ഒരു സിക്സും ഒരു ഫോറും ഉൾപ്പെടെ 11 റൺസുമായി മുന്നേറുമ്പോളാണ് പുറംവേദന വില്ലനായത്. പിന്നാലെ രോഹിത് ക്രീസ് വിട്ടതോടെ ആരാധകരുടെ ആശങ്ക വർധിപ്പിച്ചു. 

ഇതോടെ പരുക്കിനെക്കുറിച്ച് പ്രതികരണവുമായി രോഹിത് ശർമ തന്നെ രംഗത്തെത്തി. ‘‘ ഇപ്പോൾ പ്രശ്നമൊന്നുമില്ല. അടുത്ത കളിക്ക് കുറച്ചു ദിവസങ്ങൾകൂടിയുണ്ട്. അപ്പോളേക്കും എല്ലാം ശരിയാകുമെന്നാണ് കരുതുന്നത്’’–രോഹിത് പറഞ്ഞു. രോഹിത് ശർമയുടെ പുറംവേദന നിരീക്ഷിച്ചു വരികയാണെന്ന് ബിസിസിഐ അറിയിച്ചു. കഴിഞ്ഞ കളിയിൽ മികച്ച വിജയം നേടാനായതിൽ രോഹിത് സംതൃപ്തി പ്രകടിപ്പിച്ചു. ‘‘മധ്യ ഓവറുകൾ വളരെ നിർണായകമായിരുന്നു. എന്നാൽ സാഹചര്യം നന്നായി ഉപയോഗിച്ചു. വിജയലക്ഷ്യം പിന്തുടരാനായി. സൂര്യ ബുദ്ധിപൂർവം ബാറ്റ് ചെയ്തു. അയ്യരുടെ പിന്തുണയും ഗുണം ചെയ്തു. അദ്ദേഹം പ്രതികരിച്ചു. 

ഓപ്പണർ സൂര്യകുമാർ യാദവിന്റെ (44 പന്തിൽ 76) ഉജ്വല ഇന്നിങ്സിന്റെ മികവിൽ മൂന്നാം ട്വന്റി20യിൽ ഇന്ത്യ 7 വിക്കറ്റിനാണ് ജയം നേടിയത്. സ്കോർ: വെസ്റ്റിൻഡീസ്– 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 164. ഇന്ത്യ–19 ഓവറിൽ 3ന് 165. 44 പന്തിൽ 8 ഫോറും 4 സിക്സും ഉൾപ്പെടുന്നതാണ് സൂര്യയുടെ ഇന്നിങ്സ്. ശ്രേയസ് അയ്യർ (24), ഋഷഭ് പന്ത് (33) എന്നിവരുടെ ഇന്നിങ്സുകളും ഇന്ത്യൻ ജയം അനായാസമാക്കി. ജയത്തോടെ അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യ 2–1നു മുന്നിലെത്തി. നാലാം മത്സരം ശനിയാഴ്ച യുഎസിലെ ഫ്ലോറിഡയിൽ.

English Summary: Rohit Sharma Gives Injury Update After Retiring Hurt

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}