ബർമിങ്ങാം∙ കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെ ട്വന്റി 20 റാങ്കിൽ മുന്നേറി ഇന്ത്യയുടെ ഓപ്പണർ സ്മൃതി മന്ഥന. പുതുതായി പുറത്തിറക്കിയ റാങ്ക് പട്ടികയിൽ സ്മൃതി മൂന്നാം സ്ഥാനം നേടി.
കോമൺവെൽത്ത് ഗെയിംസ് ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ 24 റൺസും പാക്കിസ്ഥാനെതിരെ 42 ബോളിൽ പുറത്താകാതെ 63 റൺസും സ്കോർ ചെയ്തിരുന്നു. ഓസ്ട്രേലിയയുടെ മെഗ് ലാനിങ് ഒന്നാമതും ബെത് മൂണി രണ്ടാമതുമാണ്. ന്യൂസിലൻഡ് ക്രിക്കറ്റർ സോഫി ഡിവൈനെയാണ് മന്ഥന മറികടന്നത്. 2019ലും 2021ലും മന്ഥന മൂന്നാം റാങ്കിലെത്തിയിരുന്നു.
English Summary: Smriti Mandhana rises to third spot on batting rankings