ബർമിങ്ങാം∙ ബാർബഡോസിനെ 100 റൺസിനു തകർത്ത് ഇന്ത്യ കോമൺവെൽത്ത് ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് സെമിയിൽ. സ്കോർ: ഇന്ത്യ– 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 162. ബാർബഡോസ്– 20 ഓവറിൽ 8ന് 62.
4 ഓവറിൽ വെറും 10 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത രേണുക സിങ്ങാണ് ബാർബഡോസിനെ പിടിച്ചു കെട്ടിയത്. 46 ബോളിൽ നിന്ന് 56 റൺസ് എടുത്ത ജെമിമ റോഡ്രിഗസും 26 ബോളിൽ നിന്ന് 43 റൺസെടുത്ത ഷഫാലി വർമയുമാണ് ബാർബഡോസിനെതിരെ റൺസ് വേട്ട നടത്തിയത്.
കിഷോന നൈറ്റാണ് ബാർബഡോസിനായി കൂടുതൽ റൺസ് നേടിയത്; 16. സെമിയിൽ ഇംഗ്ലണ്ടോ ന്യൂസീലൻഡോ ആയിരിക്കും ഇന്ത്യയുടെ എതിരാളികൾ.
English Summary: Commonwealth Games India beat Barbados