രണ്ടാം റാങ്കിലേക്ക് അടിച്ചുകയറി സൂര്യ കുമാർ; ബാബറിനെ കടത്തിവെട്ടുമോ?

babar-surya
ബാബർ അസം, സൂര്യകുമാർ യാദവ്
SHARE

ബാസ്റ്റെയർ∙ വെസ്റ്റിൻഡീസ് പരമ്പരയിലെ മൂന്നാം ട്വന്റി20യിൽ വെടിക്കെട്ട് പ്രകടനം നടത്തിയ ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവ് ഐസിസി ട്വന്റി20 ബാറ്റിങ് റാങ്കിങ്ങിൽ 2–ാം സ്ഥാനത്ത് എത്തി. സൂര്യയുടെ കരിയറിലെ ഏറ്റവും ഉയർന്ന സ്ഥാനമാണിത്.

ഒന്നാം സ്ഥാനത്തുള്ള ബാബർ അസമിന് 818 റേറ്റിങ് പോയന്‍റും രണ്ടാം സ്ഥാനത്തുള്ള സൂര്യകുമാർ യാദവിന്‌ 816 റേറ്റിങ് പോയിന്റുമാണുള്ളത്. ഒന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമുമായി 2 പോയിന്റ് വ്യത്യാസം മാത്രം. ഇംഗ്ലണ്ട് പരമ്പരയിൽ 8 വിക്കറ്റുകൾ നേടിയ ദക്ഷിണാഫ്രിക്കൻ സ്പിന്നർ ടബരേസ് ഷംസി ബോളർമാരുടെ റാങ്കിങ്ങിൽ 2–ാം സ്ഥാനത്തെത്തുകയും ചെയ്തു.

ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിക്കും കെ.എല്‍.രാഹുലിനും ശേഷം ട്വന്റി 20 റാങ്കിങ്ങിൽ 800 റേറ്റിങ് പോയന്‍റ് പിന്നിടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റർ കൂടിയാണ് സൂര്യകുമാര്‍. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി 20യിൽ ഗംഭീര പ്രകടനമാണ് സൂര്യകുമാർ കാഴ്ചവെച്ചത്. 44 പന്തിൽ 76 റൺസ്, 8 ഫോർ, 4 സിക്സ്! ബൗണ്ടറികളെല്ലാം തനി സ്കൈ സ്റ്റൈലിൽ ക്രീസിൽ വട്ടം ചുറ്റിയുള്ള 360 ഡിഗ്രി സ്ട്രോക്കുകളിൽ തന്നെ! 7 വിക്കറ്റ് ജയത്തോടെ പരമ്പരയിൽ ഇന്ത്യ 2–1നു മുന്നിലെത്തുകയും ചെയ്തു. ഇതേ പ്രകടനം തുടരുകയാണെങ്കിൽ സൂര്യകുമാര്‍ ട്വന്റി 20 റാങ്കിങ്ങില്‍ ബാബറിന്റെ സിംഹാസനം തകര്‍ത്ത് ഒന്നാം സ്ഥാനത്തേക്ക് എത്തുന്ന കാലം വിദൂരമല്ലെന്നാണ് വിലയിരുത്തൽ. 

English Summary: Suryakumar Yadav jumps to 2nd spot in ICC T20I rankings

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}