ADVERTISEMENT

ഫ്ലോറി‍ഡ∙ ഇന്ത്യ– വെസ്റ്റിൻഡീസ് ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത പേസര്‍ ആവേശ് ഖാനെ പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശർമ. ഏതു താരങ്ങൾക്കും ഒന്നോ രണ്ടോ മോശം മത്സരങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ചു നന്നായി അറിയാമെന്നും രോഹിത് ശർമ നാലാം മത്സരത്തിലെ വിജയത്തിനു ശേഷം മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

‘‘ ഏതൊരു താരത്തിനും ഒന്നോ, രണ്ടോ മോശം മത്സരങ്ങൾ ഉണ്ടാകും. എങ്കിലും ആവേശ് ഖാന്റെ കഴിവ് ഞങ്ങള്‍ക്കു മനസ്സിലായിരുന്നു. താരങ്ങൾക്കു ആവശ്യമുള്ളത്രയും അവസരങ്ങൾ ലഭ്യമാക്കുകയെന്നതാണു ഞങ്ങൾ നോക്കുന്നത്. ഫ്ലോറി‍ഡയിലെ സാഹചര്യവും തന്റെ ഉയരവും അദ്ദേഹം നന്നായി ഉപയോഗിച്ചു. അതു വളരെ മികച്ചതായിരുന്നു.’’– രോഹിത് ശർമ വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. നാലാം മത്സരത്തിൽ നാല് ഓവറുകളെറിഞ്ഞ ആവേശ് ഖാൻ 17 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. ആവേശ് ഖാനാണു കളിയിലെ താരം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ വെസ്റ്റിൻഡീസ് 19.1 ഓവറിൽ 132 ന് പുറത്തായി. മുൻപുള്ള മത്സരങ്ങളിൽ വലിയ സ്കോർ വിട്ടുകൊടുത്ത ആവേശ് ഖാനെതിരെ സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ വിമർശനമുയർന്നിരുന്നു. ഇന്ത്യയ്ക്കായി 12 ട്വന്റി20 മത്സരങ്ങൾ കളിച്ച ആവേശ് ഖാൻ ഇതുവരെ 11 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

English Summary: Rohit Sharma lauds Avesh Khan for impressive comeback

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com