ADVERTISEMENT

ബർമിങ്ങാം ∙  ഫൈനലിൽ ഓസ്ട്രേലിയയോട് 9 റൺസിനു പരാജയപ്പെട്ട ഇന്ത്യയ്ക്കു വനിതാ ക്രിക്കറ്റിൽ വെള്ളി. വനിതാ ഹോക്കിയിൽ ന്യൂസീലൻഡിനെ കീഴടക്കി ഇന്ത്യ വെങ്കലവും നേടി. 162 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 3 പന്തു ശേഷിക്കെ 152നു പുറത്തായി. സ്കോർ: ഓസ്ട്രേലിയ 20 ഓവറിൽ 8 വിക്കറ്റിന് 161, ഇന്ത്യ 19.3 ഓവറിൽ 152ന് ഓൾഔട്ട്.

8 വിക്കറ്റ് ശേഷിക്കെ ജയിക്കാൻ 34 പന്തിൽ 44 റൺസെന്ന ഭേദപ്പെട്ട നിലയിൽനിന്ന് ഇന്ത്യ തകർന്നടിയുകയായിരുന്നു. 34 റൺസ് ചേർക്കുന്നതിനിടെ 8 വിക്കറ്റുകളാണ് ഇന്ത്യ നഷ്ടമാക്കിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (43 പന്തിൽ 65), ജെമിമ റോഡ്രിഗ്സ് എന്നിവർ മാത്രമേ ബാറ്റർമാരിൽ തിളങ്ങിയുള്ളൂ. 

English Summary: Commonwealth games women's cricket: Australia beats India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com