ADVERTISEMENT

മുംബൈ∙ ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രോഹിത് ശർമ നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുതിർന്ന താരം വിരാട് കോലി മടങ്ങിയെത്തിയാണ് ഹൈലൈറ്റ്. വൈസ് ക്യാപ്റ്റനായി കെ.എൽ.രാഹുലും ടീമിൽ തിരിച്ചെത്തി. ഋഷഭ് പന്ത്, ദിനേഷ് കാർത്തിക് എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. ഇഷാൻ കിഷനെയും മലയാളി താരം സഞ്ജു സാംസണെയും പരിഗണിച്ചില്ല. പരുക്കിനെ തുടർന്നു പേസർമാരായ ജസ്പ്രീത് ബുമ്ര, ഹർഷൽ പട്ടേൽ എന്നിവരെയും ഒഴിവാക്കി.

ഭുവനേശ്വർ കുമാർ, അർഷ്‌ദീപ് സിങ്, ആവേഷ് ഖാൻ എന്നിവരാണ് പേസ് വിഭാഗത്തിനു നേതൃത്വം നൽകുന്നത്. ആർ.അശ്വിൻ, യുസ്‌വേന്ദ്ര ചെഹൽ, രവി ബിഷ്ണോയ് എന്നിവരാണ് സ്പിന്നർമാർ. മധ്യനിര ബാറ്റർമാരായി സൂര്യകുമാർ യാദവും ദീപക് ഹൂഡയുമുണ്ട്. ഓൾറൗണ്ടർമാരായി ഹാർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരാണുള്ളത്. ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, ദീപക് ചെഹർ എന്നിവരെ സ്റ്റാൻബൈ താരങ്ങളായും ടീമിലുൾപ്പെടുത്തി.

ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ട്വന്റി20 ഫോർമാറ്റിലാണ് ഈ വർഷം ഏഷ്യാകപ്പ് നടക്കുന്നത്. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ ദുബായിലും ഷാർജയിലുമായാണു മത്സരങ്ങൾ. ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കാനുള്ള സമയം അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ ടൂർണമെന്റിനു വലിയ പ്രാധാന്യമുണ്ട്.

ടീം ഇന്ത്യ

രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, യുസ്‌വേന്ദ്ര ചെഹൽ, രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, ആവേഷ് ഖാൻ.

സ്റ്റാൻഡ്ബൈ താരങ്ങൾ: ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, ദീപക് ചെഹർ

English Summary: India Squad For Asia Cup: Rohit Sharma To Lead, Jasprit Bumrah Out Due To Injury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com