ഫു‍ൾടൈം ക്യാപ്റ്റനാകാൻ റെഡി: തുറന്നു പറഞ്ഞ് ഇന്ത്യൻ ഓൾറൗണ്ടർ

ഇന്ത്യൻ ക്രിക്കറ്റ് ടീം. Photo: BCCI@Twitter
ഇന്ത്യൻ ക്രിക്കറ്റ് ടീം. Photo: BCCI@Twitter
SHARE

ഫോർട്ട് ലോഡർഹിൽ (ഫ്ലോറിഡ) ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫുൾടൈം ക്യാപ്റ്റനായി ചുമതലയേൽക്കാൻ തയാറാണെന്ന് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. അഞ്ചാം ട്വന്റി20 മത്സരത്തിൽ വിൻഡീസിനെ 88 റൺസിനു കീഴടക്കി ഇന്ത്യ പരമ്പര 4–1നു സ്വന്തമാക്കിയതിനു ശേഷം പ്രതികരിക്കുകയായിരുന്നു ഹാർദിക്. 

ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു വിശ്രമം അനുവദിച്ചതിനെത്തുടർന്ന് പകരം നായകൻ ഹാർദിക്കായിരുന്നു. അതേസമയം, ലോകകപ്പ് അരികിലെത്തിയ സമയത്ത് ക്യാപ്റ്റൻസിയെക്കാൾ ടീമിന്റെ കാര്യമാണ് പ്രധാനമെന്നു ഹാ‍ർദിക് പറഞ്ഞു.

അർധ സെഞ്ചറി നേടിയ ശ്രേയസ് അയ്യരുടെയും (40 പന്തിൽ 64) 10 വിക്കറ്റുകൾ പങ്കിട്ട 3 സ്പിന്നർമാരുടെയും മികവിലായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചയിച്ച 189 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന വിൻ‍ഡീസിന്റെ ഇന്നിങ്സ് 100 റൺസിന് അവസാനിച്ചു.

English Summary: Hardik Pandya open to full-time captaincy role

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}