‘ഇത് ട്വന്റി20 ലോകകപ്പ് ബ്ലൂപ്രിന്റ്; രവി ബിഷ്ണോയ്ക്കു പകരം മറ്റൊരു താരം വരണമായിരുന്നു’

indian-cricket-team-1248-fb-bcci
ഇന്ത്യൻ ക്രിക്കറ്റ് ടീം. Photo: IndianCricketTeam@Facebook
SHARE

മുംബൈ∙ ‌ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ പേസർ മുഹമ്മദ് ഷമിയെ ഉൾപ്പെടുത്താത്തതിനെതിരെ മുൻ ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്ത്. തിങ്കളാഴ്ച പ്രഖ്യാപിച്ച ടീമിൽ ഭുവനേശ്വർ കുമാര്‍, ആവേശ് ഖാൻ, അർഷ്ദീപ് സിങ് എന്നിവരാണു പേസർമാരായുള്ളത്. പാർട് ടൈം ബോളറായി ഹാർദിക് പാണ്ഡ്യയും കളിക്കുന്നു. പരുക്കേറ്റ ജസ്പ്രീത് ബുമ്രയും ട്വന്റി20 സ്പെഷലിസ്റ്റ് ഹർഷൽ പട്ടേലും പുറത്തായിട്ടും ഷമിയെ ടീമിലെടുക്കാത്തത് ആരാധകരെയും ക്രിക്കറ്റ് വിദഗ്ധരെയും ഒരുപോലെ അദ്ഭുതപ്പെടുത്തിയിരുന്നു.

താനായിരുന്നെങ്കിൽ സ്പിന്നർ രവി ബിഷ്ണോയിക്കു പകരം മറ്റൊരു താരത്തെ ടീമിലെടുക്കുമായിരുന്നെന്ന് ശ്രീകാന്ത് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ‘‘ ഞാനായിരുന്നു സിലക്ഷൻ കമ്മിറ്റി ചെയർമാനെങ്കിൽ ഷമി ഉറപ്പായും ടീമിലുണ്ടാകുമായിരുന്നു. രവി ബിഷ്ണോയി ടീമിലുണ്ടാകില്ല. അക്സർ പട്ടേൽ ടീമിലെ പ്രധാന അംഗമാകും.’’– ശ്രീകാന്ത് വ്യക്തമാക്കി. കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പിനു ശേഷം മുഹമ്മദ് ഷമി ഇന്ത്യയ്ക്കായി ട്വന്റി20 മത്സരം കളിച്ചിട്ടില്ല. പക്ഷേ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി മികച്ച രീതിയിൽ കളിച്ചു.

‘‘ ഇപ്പോൾ പ്രഖ്യാപിച്ച ടീം മികച്ചതാണ്. പക്ഷേ നമുക്ക് ഒരു മീഡിയം പേസറെ കൂടി ആവശ്യമുണ്ട്. ഓള്‍റൗണ്ടറായി കളിക്കാൻ സാധിക്കുന്ന ദീപക് ഹൂഡയെ ടീമിൽ ഉൾപ്പെടുത്തിയതു നല്ല കാര്യമാണ്. രണ്ട് സ്പിന്നർമാരുള്ളത് നല്ലതാണ്. അക്സർ പട്ടേലിനെ കളിപ്പിക്കാത്തതിൽ നിരാശയുണ്ട്. അദ്ദേഹം മികച്ച ബോളിങ് ഓള്‍ റൗണ്ടറാണ്. ഓസ്ട്രേലിയയിലെ സാഹചര്യവുമായി ഒത്തുപോകുകയും ചെയ്യും. ഏഷ്യ കപ്പ് മാത്രമല്ല, ട്വന്റി20 ലോകകപ്പിന്റെ ബ്ലൂ പ്രിന്റ് കൂടിയാണ് ഇപ്പോൾ പുറത്തുവന്ന ടീം പ്രഖ്യാപനം’’– ക്രിസ് ശ്രീകാന്ത് പറഞ്ഞു.

ശ്രേയസ് അയ്യർക്കും ദീപക് ചാഹറിനുമൊപ്പം സ്റ്റാൻഡ് ബൈ പ്ലേയറായാണ് അക്സർ പട്ടേലിനെ ബിസിസിഐ ടീമിലെടുത്തിരിക്കുന്നത്. 15 അംഗ ടീമിനു പുറമേയാണിത്. ഓഗസ്റ്റ് 27ന് ദുബായിലാണ് ഏഷ്യ കപ്പ് തുടങ്ങുന്നത്. 28ന് പാക്കിസ്ഥാനെതിരെയാണ് ടീം ഇന്ത്യയുടെ ആദ്യ‌ പോരാട്ടം. ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്ക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിൻ, യുസ്‍വേന്ദ്ര ചെഹൽ, രവി ബിഷ്ണോയി, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, ആവേശ് ഖാൻ. സ്റ്റാൻഡ് ബൈ താരങ്ങൾ– ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, ദീപക് ചാഹർ.

English Summary: ‘If I was the chief selector, I wouldn't have picked him’: Ex-India opener unhappy with 2 Asia Cup selections

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}