ADVERTISEMENT

ഇസ്‍ലാമബാദ്∙ ടീം ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിൽനിന്നു പൂർണമായി വിട്ടുനിന്ന മുൻ ക്യാപ്റ്റൻ വിരാട് കോലി ഏഷ്യ കപ്പ് ക്രിക്കറ്റിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്. പരുക്കുമാറി തിരിച്ചെത്തുന്ന കെ.എൽ. രാഹുലും ഏഷ്യ കപ്പ് കളിക്കും. ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ തന്നെ ഇരു താരങ്ങളും കളിക്കാനിറങ്ങും. മോശം ഫോമിലുള്ള കോലി ഏഷ്യ കപ്പില്‍ മികച്ച പ്രകടനവുമായെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

വിരാട് കോലിയുടെ കരിയർ മാറ്റുന്നതിൽ ഏഷ്യ കപ്പ് നിർണായകമാകുമെന്ന് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ പറഞ്ഞു. ‘‘ ഏഷ്യകപ്പ് വിരാട് കോലിയുടെ കരിയർ മാറ്റുമെന്നാണ് എനിക്കു തോന്നുന്നത്. അദ്ദേഹം ഫോം കണ്ടെത്തുമെന്നു പ്രതീക്ഷിക്കാം. കോലി നന്നായി കളിക്കാതിരുന്നാൽ അദ്ദേഹത്തിന്റെ ചുമലിലെ ഭാരമേറുമെന്നാണ് മുൻ ക്രിക്കറ്റ് താരങ്ങൾ പറയുന്നത്. അതുകൊണ്ടു തന്നെ എങ്ങനെ തിരിച്ചുവരാമെന്ന് കോലി ശ്രദ്ധയോടെ ചിന്തിക്കണം. സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, ശുഭ്മൻ ഗിൽ എന്നിവർ അവസരം കാത്തിരിക്കുകയാണ്’’– യുട്യൂബ് വിഡിയോയിൽ കനേരിയ പ്രതികരിച്ചു.

‘‘രോഹിത് ശർമയും കെ.എൽ. രാഹുലും തന്നെ ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യട്ടെ. എന്നാൽ മൂന്നാമനായി ഞാൻ സൂര്യകുമാര്‍ യാദവിനെ നിര്‍ദേശിക്കുന്നു. അതിനു ശേഷം വേണം കോലി ബാറ്റിങ്ങിന് ഇറങ്ങാൻ. കോലിക്കു നിലയുറപ്പിക്കാനും ശ്രദ്ധയോടെ കളിക്കാനും കുറച്ചു സമയം വേണം. അതുകൊണ്ടാണ് ഞാൻ അദ്ദേഹം നാലാമനായി ബാറ്റു ചെയ്യണമെന്നു പറയുന്നത്.’’– ഡാനിഷ് കനേരിയ വ്യക്തമാക്കി. ട്വന്റി20യിൽ മികച്ച ഇന്നിങ്സുകൾ കളിച്ചിട്ടുള്ള കോലി 99 മത്സരങ്ങളിൽനിന്നായി 3308 റൺസെടുത്തിട്ടുണ്ട്. ഓഗസ്റ്റ് 28നാണ് ഏഷ്യ കപ്പിൽ ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടം.

English Summary: Former Pakistan cricketer explains how Asia Cup 2022 will change Virat Kohli's iconic career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com