വെല്ലിങ്ടൺ∙ വംശീയാധിക്ഷേപത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ന്യൂസിലൻഡ് മുൻ ക്രിക്കറ്റ് താരം റോസ് ടെയ്‌ലർ. ‘ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന ആത്മകഥയിലാണ് താനുൾപ്പെടെയുള്ള ന്യൂസിലൻഡ് താരങ്ങൾ വംശീയാധിക്ഷേപത്തിന് ഇരയായെന്ന വെളിപ്പെടുത്തൽ. ന്യൂസിലൻഡ് ക്രിക്കറ്റ് വെളുത്തവരുടേതാണെന്നും പറയുന്നു.
‘‘ഞാന്‍ ടീമിനെ സംബന്ധിച്ച് ഒരു അപാകതയായിരുന്നു. ഒരു വനില ലൈന്‍ അപ്പിലെ തവിട്ടുനിറത്തിലുള്ള മുഖം, അതായിരുന്നു ഞാന്‍. ഡ്രസിങ് റൂമിലെ ഇത്തരം പല തമാശകളും വേദനിപ്പിച്ചിരുന്നു. അവര്‍ക്കത് തമാശയാണ്. കാരണം വെളുത്ത വര്‍ഗക്കാർ എന്ന നിലയിലാണ് ആ തമാശയെ അവർ കേള്‍ക്കുന്നത്. ആരും ആ തമാശയെ തിരുത്താനോ തടയാനോ ശ്രമിച്ചിരുന്നില്ല. ഇതിനെ എതിര്‍ത്ത് സംസാരിച്ചാല്‍ വലിയ പ്രശ്‌നങ്ങളിലേക്ക് വഴിമാറുമോ?, ഡ്രസിങ് റൂം തമാശയെ ഊതിപ്പെരുപ്പിക്കാന്‍ നോക്കുകയാണെന്ന് ആരോപിക്കപ്പെടുമോ? എന്നെല്ലാമായിരുന്നു എന്റെ ചിന്ത’’–റോസ് െടയ്‌ലർ വെളിപ്പെടുത്തി.
അടുത്തിടെ മറ്റു രാജ്യങ്ങളിലെ ചില താരങ്ങൾകൂടി വംശീയാധിക്ഷേപം ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെ ക്രിക്കറ്റിൽ വംശീയാധിക്ഷേപവുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടുപിടിക്കുകയാണ്.
English Summary: Former New Zealand cricketer Ross Taylor claims he experienced racism