ബോൾട്ട് പുറത്തു ചാടി! ന്യൂസീലൻഡ് ക്രിക്കറ്റ് കരാറിൽ നിന്ന് ഒഴിവാക്കി

Trent Boult
ട്രെന്റ് ബോൾട്ട്
SHARE

വെല്ലിങ്ടൻ ∙ ന്യൂസീലൻഡ് ക്രിക്കറ്റിന്റെ വാർഷിക കരാറിൽ നിന്ന് പേസ് ബോളർ ട്രെന്റ് ബോൾട്ടിനെ ഒഴിവാക്കി. ബോൾട്ടിന്റെ ആവശ്യം പരിഗണിച്ചാണിത്. മത്സരങ്ങളുടെ ആധിക്യം കാരണം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ കഴിയുന്നില്ലെന്നും കരാർ‌ വ്യവസ്ഥയിൽ‌ നിന്ന് ഒഴിവാക്കണമെന്നും 33 വയസ്സുകാരായ ബോൾട്ട് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. 

കരാർ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയെങ്കിലും ന്യൂസീലൻഡിനായി ഇനിയും രാജ്യാന്തര മത്സരങ്ങൾ കളിക്കാൻ ട്രെന്റ് ബോൾട്ടിന് കഴിയും. പക്ഷേ ബോർഡുമായി കരാറിൽ ഉൾപ്പെട്ട താരങ്ങൾക്കാണ് ടീം സിലക്ഷനിൽ മുൻഗണനയെന്നതിനാൽ അവസരങ്ങൾ കുറയും. 2011ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ഇടംകൈ പേസർ ന്യൂസീലൻഡിനായി ടെസ്റ്റിൽ 317 വിക്കറ്റുകളും ഏകദിനത്തിൽ 169 വിക്കറ്റുകളും നേടി. 

English Summary: New Zealand pacer Trent Boult turns back on central contract

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA