Premium

ലോക റെക്കോർഡ്, പിന്നെ ഒന്നാംതരം ‘ചെണ്ട’; ശരിക്കും മക്കോയി മാസാണോ, അതോ...?

HIGHLIGHTS
  • 2 ട്വന്റി20 മത്സരങ്ങൾക്കിടെ ‘ഏറ്റവും മികച്ചവൻ, പിന്നെ ഏറ്റവും മോശക്കാരൻ’
  • സ്ഥിരതയില്ലായ്മയുടെ ആൾരൂപമാണോ മക്കോയി?
  • പരുക്കിന്റെ പിടിയിലായ മക്കോയിയെ രാജസ്ഥാനിലെ പരിശീലനം തുണച്ചത് എങ്ങനെ?
obed-mccoy-ind
SHARE

‘ഡൂ ഐ ലുക്ക് ലൈക്ക് എ ഗൈ വിത്ത് പ്ലാൻസ്?’– വിഖ്യാത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ ബാറ്റ്മാൻ ട്രിയോളജി സീരിസിലെ 2–ാമത്തെ ചിത്രമായ ‘ദ ഡാർക്ക് നൈറ്റി’ൽ വില്ലൻ കഥാപാത്രമായ ‘ജോക്കർ’ മറ്റൊരു വില്ലൻ കഥാപാത്രമായ ‘ദ് ടൂ ഫേസി’നോട് ഇങ്ങനെ ചോദിക്കുന്നത് വരാനിരിക്കുന്ന ‘പിടിത്തം വിട്ട’ ചെയ്തികൾക്കുള്ള ചെറിയൊരു മുന്നറിയിപ്പാണ്. ക്രിക്കറ്റ് മൈതാനത്ത്  ഇതേ ജോക്കറുടെ മറ്റൊരു പതിപ്പാണ് വിൻഡീസ് പേസർ ഒബിദ് മക്കോയി എന്നു തോന്നിപ്പോകും പലപ്പോഴും. മക്കോയിയുടെ സാധാരണ ക്രിക്കറ്റ് താരങ്ങളെപ്പോലെ ‘സ്വാഭാവിക’ പ്രകടനം എന്നൊന്നു കാണാനാകില്ല. ഇന്ത്യയ്ക്കെതിരെ കഴിഞ്ഞ ആഴ്ച നടന്ന ട്വന്റി20 പരമ്പരയിലെ 2–ാം മത്സരത്തിൽ 4 ഓവറിൽ വെറും 17 റൺസ് വഴങ്ങി 6 വിക്കറ്റുകൾ വീഴ്ത്തിയ മക്കോയി ഒരു പിടി റെക്കോർഡുകളും പേരിലാക്കിയിരുന്നു. ഏറെ നാൾ കാത്തിരുന്ന പേസർ ദാ വന്നേ എന്നു വിൻഡീസ് ആരാധകർ സന്തോഷിച്ചു തുടങ്ങിയിട്ടേ ഉണ്ടാകൂ. അപ്പോഴതാ അടുത്ത ട്വിസ്റ്റ്. അതേ പരമ്പരയിലെത്തന്നെ 4–ാം മത്സരത്തിൽ ഇതേ മക്കോയി 4 ഓവറിൽ വിട്ടുനൽകിയത് 66 റൺസ്. ട്വന്റി20 ക്രിക്കറ്റിന്റെ ഒരിന്നിങ്സിൽ ഏറ്റവും അധികം റൺസ് വഴങ്ങിയ വിൻഡീസ് ബോളർ എന്ന റെക്കോര്‍ഡാണ് ഇക്കുറി പേരിലായത്. ട്വന്റി20 ചരിത്രത്തിലെതന്നെ ഒരു ബോളറുടെ ഏറ്റവും മോശമായ 7–ാമത്തെ പ്രകടനമാണിത്. ബെസ്റ്റിൽനിന്നു വേഴ്സ്റ്റിലേക്കുള്ള യാത്രയ്ക്കു വേണ്ടിവന്നത് രണ്ടേ രണ്ടു മത്സരങ്ങൾ. മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യാത്ത അവസ്ഥ അല്ലേ? അത്യധികം കരുത്തരായ, വ്യക്തമായ പദ്ധതികളോടെയിറങ്ങിയ ആസൂത്രിത സംഘത്തെ പ്രത്യേക പദ്ധതികളില്ലാതെ നേരിട്ടു നോക്കാം, ബാക്കി വരുംപോലെ എന്നാണു ടൂ ഫേസിനോടു ‘നോളന്റെ’ ജോക്കർ പറഞ്ഞു വയ്ക്കുന്നത്. നായകനെ കടത്തി വെട്ടുന്ന  ഇടിവെട്ട്  പ്രതിനായകനാണല്ലോ (സൂപ്പർ വില്ലൻ) ‘ജോക്കർ.’ ചില കാട്ടായങ്ങൾ കണ്ടാൽ മരമണ്ടനെന്നു തോന്നും, ചില നീക്കങ്ങൾ കണ്ടാലോ അതി ബുദ്ധിമാനെന്നും. അതി  നാടകീയ സംഭവങ്ങളെ പോലും കൂസാതെ, ചെറിയൊരു കള്ളച്ചിരിയോടെ റണ്ണപ്പിനായി വീണ്ടും നടന്നു നീങ്ങുന്ന മക്കോയിയുടെ മുഖം കാണുമ്പോൾ ആരാധകര്‍ക്കും കൺഫ്യൂഷനാണ്. ശരിക്കും ഇവൻ ശരിക്കും മാസാണോ... അതോ..?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}