‘എല്ലാ കഴിവുകളുമുണ്ട്; ട്വന്റി 20 ലോകകപ്പിൽ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കണം’

hardik
ഹാർദിക് പാണ്ഡ്യ (ചിത്രം. twitter.com/_BCCII)
SHARE

ഹാർദിക്ക് പാണ്ഡ്യയെ ട്വന്റി 20 ക്യാപ്റ്റനാക്കണമെന്ന ആവശ്യവുമായി മുൻ ന്യൂസിലൻഡ് താരം സ്കോട് സ്റ്റൈറിസ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫുൾടൈം ക്യാപ്റ്റനായി ചുമതലയേൽക്കാൻ തയാറാണെന്ന് ഹാർദിക് പാണ്ഡ്യ തുറന്നു പറഞ്ഞതിനു പിന്നാലെയാണ് സ്കോട് പിന്തുണയുമായെത്തിയത്. അടുത്ത ട്വന്റി 20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീമിനെ ഹാർദിക് പാണ്ഡ്യ നയിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് സ്കോട് പറഞ്ഞു. 

‘‘മൂന്നു തവണ ഹാർദിക് ഇന്ത്യൻ ടീമിനെ നയിച്ചു. രണ്ട് തവണ അയർലൻഡിനെതിരെയും ഒരു തവണ വെസ്റ്റിൻഡീസിനെതിരെയുമായിരുന്നു കളി. മൂന്നു കളിയും ഇന്ത്യൻ ടീമിനെ ജയിപ്പിക്കാനായി. ആറ് മാസം മുൻപ് വരെ ഹാർദിക് ക്യാപ്റ്റനാകുന്നതിനെക്കുറിച്ച് ചിന്തിക്കുകയോ സംസാരിക്കുകയോ പോലും ചെയ്തിരുന്നില്ല. എന്നാൽ ഹാർദിക്കിന് വിജയം നേടാനായി. ട്വന്റി 20 ലോകകപ്പിൽ ഹാർ‌ദിക്കിനെ വൈസ് ക്യാപ്റ്റനാക്കുകയൊ ക്യാപ്റ്റനാക്കുകയൊ ചെയ്യുന്നതിൽ അത്ഭുതപ്പെടാനില്ല. ഇപ്പോഴത്തെ കളിക്കാർക്ക് വേണ്ട എല്ലാ കഴിവുകളും ഹാർദിക്കിനുണ്ട്.’’– സ്കോട് പറഞ്ഞു. 

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായി ഹാർദിക്ക് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഗുജറാത്ത് ടൈറ്റൻസിന്റെ ആദ്യ സീസണിൽ തന്നെ കപ്പുയർത്താനുമായി. ഈ വർഷം ഇന്ത്യൻ ടീം ഏഴ് ക്യാപ്റ്റൻമാരെയാണ് പരീക്ഷിച്ചത്. ടീമിൽ കൂടുതൽ നായകൻമാരെ കണ്ടെത്തുന്നതിനും സമ്മർദം കൈകാര്യം ചെയ്യുന്നതിനും കളിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനുമാണ് പരീക്ഷണം നടത്തിയതെന്ന് ക്യാപ്റ്റൻ രോഹിത് ശർമ വിശദീകരിച്ചു.

scott-styris
സ്കോട് സ്റ്റൈറിസ് (ചിത്രം. twitter.com/scottbstyris)

അഞ്ചാം ട്വന്റി20 മത്സരത്തിൽ വിൻഡീസിനെ 88 റൺസിനു കീഴടക്കി ഇന്ത്യ പരമ്പര 4–1നു സ്വന്തമാക്കിയതിനു ശേഷമാണ് ഫുൾടൈം ക്യാപ്റ്റനാകാനുള്ള താൽപര്യം ഹാർദിക് പറഞ്ഞത്. ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു വിശ്രമം അനുവദിച്ചതിനെത്തുടർന്ന് പകരം നായകൻ ഹാർദിക്കായിരുന്നു. അതേസമയം, ലോകകപ്പ് അരികിലെത്തിയ സമയത്ത് ക്യാപ്റ്റൻസിയെക്കാൾ ടീമിന്റെ കാര്യമാണ് പ്രധാനമെന്നു ഹാ‍ർദിക് പറഞ്ഞു.

English Summary: Won't be surprised seeing Hardik Pandya captaining India in T20Is': Scott Styris

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}